Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആറുവയസ്സുകാരിയെ പീഡിപ്പിച്ചു കടന്ന പോക്സോ കേസ് പ്രതി യുപിയിൽ പിടിയിൽ

ആറുവയസ്സുകാരിയെ പീഡിപ്പിച്ചു കടന്ന പോക്സോ കേസ് പ്രതി യുപിയിൽ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോതമംഗലത്ത് ആറുവയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞ ഇതര സംസ്ഥാന തൊഴിലാളി ഉത്തർപ്രദേശിൽ അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശി ഷദാബ് ആണ് അറസ്റ്റിലായത്. ഉത്തർപ്രദേശിൽ എത്തിയാണ് കേരള പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെയാണ് ഇയാൾ പീഡിപ്പിച്ചത്.

മൂന്നാഴ്ച മുൻപായിരുന്നു സംഭവം നടന്നത്. തുടർന്ന് ഷദാബ് ഉത്തർപ്രദേശിലേക്ക് കടന്നു. പരാതി ലഭിച്ചതിനെ തുടർന്ന് കോതമംഗലം പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി ഷദാബ് ആണെന്ന് കണ്ടെത്തി. തുടർന്ന് യുപിയിലെത്തിയ അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP