Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബൈക്കിന് കുറുകെ തെരുവുനായ ചാടി അപകടം; മാധ്യമ പ്രവർത്തകന് പരിക്കേറ്റു

ബൈക്കിന് കുറുകെ തെരുവുനായ ചാടി അപകടം; മാധ്യമ പ്രവർത്തകന് പരിക്കേറ്റു

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ബൈക്കിന് കുറുകെ തെരുവുനായ ചാടിയതിനെ തുടർന്ന് ഉണ്ടായ അപകടത്തിൽ മാധ്യമ പ്രവർത്തകന് പരിക്കേറ്റു. ജന്മഭൂമി കൊല്ലം റിപ്പോർട്ടർ രഞ്ജിത്തിനാണ് പരിക്കേറ്റത്. കൈക്കും കാലിനും പരിക്കേറ്റ രഞ്ജിത്തിനെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

അതേ സമയം ആലപ്പുഴയിൽ നായ്ക്കൂട്ടം ആടുകളേയും കോഴികളെയും കടിച്ചു കൊന്നു. കായംകുളം കൃഷ്ണപുരത്ത് ഷൗക്കത്തിന്റെ വീട്ടിലെ രണ്ട് ആടുകളും രണ്ടു കോഴികളുമാണ് ചത്തത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ആടിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽക്കാർ കണ്ടത്. ആടിനെ വളഞ്ഞു നിന്ന് ആക്രമിക്കുന്ന പത്തോളം വരുന്ന നായ്ക്കൂട്ടത്തെയാണ്. നായ്ക്കളെ തുരത്തി ആടിനെ രക്ഷിക്കാനുള്ള ആളുകളുടെ ശ്രമം ഫലവത്തായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP