Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടി.പത്മനാഭന് സ്നേഹോപഹാരവുമായി സ്പീക്കറെത്തി; കഥാകാരന് പേന സമ്മാനിച്ച് ഷംസീർ

ടി.പത്മനാഭന് സ്നേഹോപഹാരവുമായി സ്പീക്കറെത്തി; കഥാകാരന് പേന സമ്മാനിച്ച് ഷംസീർ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: നിയമസഭാ സ്പീക്കറായി ചുമതലയേറ്റ എ എൻ ഷംസീർ പ്രമുഖ ചെറുകഥാകൃത്ത് ടി പത്മനാഭനെ പള്ളിക്കുന്നിലെ രാജേന്ദ്രനഗർ കോളനിയിലെ വീട്ടിലെത്തി സന്ദർശിച്ചു.വെള്ളിയാഴ്ച രാവിലെ പത്തരയോടെ പത്മനാഭന്റെ വീട്ടിലെത്തിയ ഷംസീർ സ്പീക്കർ എന്ന് മുദ്രണം ചെയ്ത പേന അദ്ദേഹത്തിന് സമ്മാനിച്ചു.

പത്മനാഭന്റെ കഥകളെക്കുറിച്ചും കഥാസന്ദർഭങ്ങളെകുറിച്ചുമുള്ള ഓർമ്മകൾ ഷംസീർ പങ്കുവച്ചു. കഥാപാത്രം എഴുത്ത് കാരന് ഓണക്കോടി സമ്മാനിച്ചതിന്റെ വിശേഷമായിരുന്നു പത്മനാഭന് പറയാനുണ്ടായിരുന്നത്. നോ പ്രോബ്ളം എന്ന കഥയിലെ ജീവിച്ചിരിക്കുന്ന കഥാപാത്രമായ വിശ്വം തന്റെ സുഹൃത്ത് വഴി ഇക്കുറി പ്രിയപ്പെട്ട എഴുത്തുകാരന് ഖാദിയുടെ മേൽത്തരം കുപ്പായത്തുണിയും ഡബിൾ മുണ്ടും സമ്മാനിച്ചു.

ആദ്യമായാണ് ഒരു കഥാപാത്രം അതിന്റെ സൃഷ്ടാവിന് ഓണക്കോടി സമ്മാനമായി നൽകുന്നതെന്നായിരുന്നു പത്മനാഭന്റെ വിശേഷണം. യാത്രകളെക്കുറിച്ചും കഥകളിൽ സാന്നിധ്യമാവുന്ന വാഹനങ്ങൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയവയെക്കുറിച്ചുമെല്ലാം ഷംസീർ തന്റെ ധാരണകൾ പങ്കുവച്ചു. ഒടുവിൽ തന്റെ പുതിയ പുസ്തകമായ പത്മനാഭന്റെ കുട്ടികൾ എന്ന സമാഹാരത്തിൽ കയ്യൊപ്പിട്ട് നൽകി പത്മനാഭൻ സ്പീക്കറെ യാത്രയാക്കി. കെ വി സുമേഷ് എംഎൽഎ, സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് ഒ കെ വിനീഷ്, ചിറയ്ക്കൽ കോ-ഓപറേറ്റീവ് ബാങ്ക് പ്രസിഡണ്ട് പി പ്രശാന്തൻ എന്നിവരും സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP