Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തലസ്ഥാനത്ത് വീടിനുള്ളിൽ ഉറങ്ങി കിടന്ന വിദ്യാർത്ഥിനിയെ തെരുവ് നായ കടിച്ചു; കൈയിൽ കടിയേറ്റ കല്ലറ സ്വദേശി ജനറൽ ആശുപത്രിയിൽ

തലസ്ഥാനത്ത് വീടിനുള്ളിൽ ഉറങ്ങി കിടന്ന വിദ്യാർത്ഥിനിയെ തെരുവ് നായ കടിച്ചു; കൈയിൽ കടിയേറ്റ കല്ലറ സ്വദേശി ജനറൽ ആശുപത്രിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വീടിനുള്ളിൽ ഉറങ്ങിക്കിടന്ന വിദ്യാർത്ഥിനിയെ തെരുവുനായ കടിച്ചു. കിടപ്പുമുറിയിൽ കിടക്കുകയായിരുന്ന കല്ലറ സ്വദേശി അഭയയ്ക്കാണ് നായയുടെ കടിയേറ്റത്. കുട്ടിയുടെ കൈയിന് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ വിദ്യാർത്ഥിനി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

അതേസമയം കുടുംബശ്രീ മുഖേനെയുള്ള എബിസി പദ്ധതി നിർത്തിവെച്ചതാണ് സംസ്ഥാനത്ത് നിലവിലെ തെരുവുനായ പ്രതിസന്ധിക്ക് കാരണമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. തെരുവു നായ്ക്കളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ സർക്കാരിനു ബാധ്യതയുണ്ടെന്ന് ഹൈക്കോടതി അറിയിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

2021 ഡിസംബറിൽ എബിസി പദ്ധതി നിർത്തിവെക്കണമെന്നും അത് കുടുംബശ്രീയെ ഏൽപ്പിക്കരുത് എന്നും കോടതിയിൽ നിന്നും ഉത്തരവുണ്ടായി. അതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ട അവസ്ഥയാണ് സംസ്ഥാനത്ത് ഉണ്ടായതെന്നും മന്ത്രി ഓർമ്മിപ്പിച്ചു. എബിസി വ്യാപകമായി നടപ്പിലാക്കാൻ കുറച്ചുദിവസം കൂടിവേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP