Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വഖഫ് നിയമഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിട്ടു; അംഗീകാരമായത് വഖഫ് നിയമനങ്ങൾ പി എസ് സിക്ക് വിട്ടുള്ള തീരുമാനം റദ്ദാക്കി കൊണ്ടുള്ള ബില്ലിന്

വഖഫ് നിയമഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിട്ടു; അംഗീകാരമായത് വഖഫ് നിയമനങ്ങൾ പി എസ് സിക്ക് വിട്ടുള്ള തീരുമാനം റദ്ദാക്കി കൊണ്ടുള്ള ബില്ലിന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വഖഫ് നിയമഭേദഗതി ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. ഇതോടെ വഖഫ് നിയമനങ്ങൾ പി എസ് സിക്ക് വിട്ടുള്ള തീരുമാനം റദ്ദാക്കികൊണ്ടുള്ള ബില്ലിന് അംഗീകാരമായി. വഖഫ് നിയമനം പി എസ് സിക്ക് വിട്ട തീരുമാനം മുസ്ലിം ലീഗിന്റേയും സമസ്ത അടക്കമുള്ള സംഘടനകളുടേയും ശക്തമായ എതിർപ്പിന് കാരണമായിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ നിയമസഭാ സമ്മേളനം അവസാനിക്കുന്നതിന് തൊട്ടുമുമ്പായി ബില്ല് അവതരിപ്പിക്കുകയായിരുന്നു.

നിയമനം പി എസ് സിക്ക് വിട്ടാൽ വഖഫ് ബോർഡിന്റെ ഉദ്ദേശലക്ഷ്യങ്ങൾ നഷ്ടപ്പെടുമെന്നായിരുന്നു വാദം. ദേവസ്വം ബോർഡിന് സമാനമായ നിയമന രീതി കൊണ്ടുവരണമെന്നും അഭിപ്രായമുയർന്നിരുന്നു. പ്രതിഷേധം ശക്തമായതോടെ സർക്കാർ നിലപാട് മയപ്പെടുത്താൻ തീരുമാനിച്ചു. അനുകൂല തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി സമുദായ സംഘടനകൾക്ക് ഉറപ്പുനൽകിയിരുന്നു. തുടർന്ന് സർക്കാർ തീരുമാനം പിൻവലിക്കുകയും നിയമഭേദഗതി ബില്ല് ഐക്യകണ്‌ഠ്യേനെ പാസാക്കുകയുമായിരുന്നു.

അതേസമയം സർവകലാശാല, ലോകായുക്ത ബില്ലുകളിൽ ഗവർണർ ഒപ്പിടില്ലെന്നാണ് സൂചന. 12 ബില്ലുകളാണ് ഒപ്പിടുന്നതിനായി ?ഗവർണർക്ക് മുമ്പിലുള്ളത്. സർവകലാശാല ബില്ലിലും, ലോകായുക്ത നിയമഭേദഗതി ബില്ലിലും ഗവർണർ നിയമോപദേശം തേടിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP