Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു കൈയിൽ ചങ്ങലയുമായി മരത്തിന് മുകളിൽ സമരം; തെരുവുനായ ശല്യത്തിനെതിരെ ഒറ്റയാൾ സമരവുമായി ശിൽപി സുരേന്ദ്രൻ കൂക്കാനം

ഒരു കൈയിൽ ചങ്ങലയുമായി മരത്തിന് മുകളിൽ സമരം; തെരുവുനായ ശല്യത്തിനെതിരെ ഒറ്റയാൾ സമരവുമായി ശിൽപി സുരേന്ദ്രൻ കൂക്കാനം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഒറ്റയാൾ സമരത്തിലൂടെ ശ്രദ്ധേയനായ ശിൽപി സുരേന്ദ്രൻ കൂക്കാനം തെരുവ് നായ ശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യത്യസ്ത സമരപരിപാടിയുമായി രംഗത്തെത്തി. തെരുവ് നായ ശല്യം തടയാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ കളക്ടറേറ്റിന് മുൻപിൻ ഒറ്റയാൾ സമരം നടത്തിയ സുരേന്ദ്രൻ ജനങ്ങളുടെ ശ്രദ്ധയാകർഷിച്ചു.

ഒരു കൈയിൽ ചങ്ങലയുമായി മരത്തിന് മുകളിലായിരുന്നു സമരം. തെരുവ് നായകളെ പേടിച്ച് ഭൂമിയിലൂടെ നടക്കാൻ കഴിയാത്ത സാഹചര്യത്തിൽ മനുഷ്യർക്ക് മരത്തിൽ അഭയം തേടേണ്ട അവസ്ഥയാണെന്ന് പ്രഖ്യാപിച്ചായിരുന്നു സമരം.എന്നാൽ താൻ തെരുവുനായകളെ കൊല്ലാൻ അനുകൂലിക്കുന്നില്ലെന്നും അവയെ നിയന്ത്രിച്ചു പേവിഷബാധയിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ അധികൃതർ നടപടിയെടുക്കാത്തതിനെതിരെയാണ് സമരം നടത്തുന്നതെന്നും സുരേന്ദ്രൻ കൂക്കാനം പറഞ്ഞു.

നേരത്തെ നിരവധി സാമൂഹിക പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് സുരേന്ദ്രൻ കൂക്കാനം സമരം നടത്തിയിട്ടുണ്ട്. തന്റെ ശരീരത്തിൽ ചിത്രങ്ങൾ വരച്ചു കൊണ്ടു കൂക്കാനം സർഗാത്മക പ്രതിഷേധം നടത്തിയിരുന്നു. എൻഡോസൾഫാൻ ഇരകൾക്കു നീതികിട്ടാനും, സ്ത്രീ പീഡനം, വാളയാർ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ, വനനശീകരണം തുടങ്ങി ഒട്ടേറെ വിഷയങ്ങൾ ഉയർത്തി കാട്ടിയായിരുന്നു കൂക്കാനത്തിന്റെ ഒറ്റയാൾ സമരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP