Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൃശൂരിലും തെരുവ് നായ ആക്രമണം; മുറ്റത്ത് പാത്രം കഴുകി കൊണ്ടിരുന്ന വീട്ടമ്മയുടെ കൈയിൽ കടിച്ചു; ബൈക്കിൽ യാത്ര ചെയ്ത യുവാവിനും കടിയേറ്റു

തൃശൂരിലും തെരുവ് നായ ആക്രമണം; മുറ്റത്ത് പാത്രം കഴുകി കൊണ്ടിരുന്ന വീട്ടമ്മയുടെ കൈയിൽ കടിച്ചു; ബൈക്കിൽ യാത്ര ചെയ്ത യുവാവിനും കടിയേറ്റു

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: തൃശൂരിലും തെരുവുനായ ആക്രമണങ്ങൾ. മുറ്റത്ത് പാത്രം കഴുകിക്കൊണ്ടിരുന്ന വീട്ടമ്മയെയും ബൈക്ക് ഓടിച്ചിരുന്ന യുവാവിനെയും തെരുവുനായ ആക്രമിച്ചു.

പെരുമ്പിലാവിൽ മുറ്റത്ത് പാത്രം കഴുകിക്കൊണ്ടിരുന്ന വീട്ടമ്മയെ തെരുവുനായ ആക്രമിച്ചു. പൂത്തംകുളം കുണ്ടുപറമ്പിൽ മണികണ്ഠന്റെ ഭാര്യ നീനയ്ക്കാണ് കടിയേറ്റത്. നീനയുടെ കൈയിലാണ് നായ കടിച്ചത്. ചിറ്റാട്ടുകര നടുപന്തിയിലാണ് ബൈക്ക് ഓടിച്ചിരുന്ന യുവാവിന് നേരെ തെരുവുനായ ആക്രമണം ഉണ്ടായത്. കടവല്ലൂർ സ്വദേശി ആഷിക്കിനാണ് നായയുടെ കടിയേറ്റത്.

രാവിലെ സ്‌കൂളിലേക്കു പോകുകയായിരുന്ന ഊരകം ചെറുവത്തൂർ മന റോഡിൽ കരുമത്തിൽ മച്ചാട് നാരായണന്റെ മകൻ അനന്തുവിനു(12) നേരെയും നായ്ക്കൂട്ടം ആക്രമിക്കാൻ ശ്രമിച്ചു. നിലവിളിച്ചതിനെ തുടർന്ന് പരിസരവാസികൾ ഓടിയെത്തി അനന്തുവിനെ നായ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ചേർപ്പ് സിഎൻഎൻ ബോയ്‌സ് ഹൈസ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് അനന്തു.

ദേശീയ പാതയിൽ പോട്ട പാപ്പാളി ജംഗ്ഷനിൽ തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് രണ്ടു വിദ്യാർത്ഥികൾക്കു പരിക്കേറ്റു. പേരാമ്പ്ര തേശേരി സ്വദേശികളായ കള്ളിയത്തുപറമ്പിൽ അലോഷ്യസ് ജോയി (17) കണ്ണന്പിള്ളി എബിൻ വർഗീസ് (22) എന്നിവർക്കാണു പരിക്കേറ്റത്. ബൈക്കിടിച്ച് തെരുവുനായ് ചത്തു.

ഇരുവരും റോഡിലേക്കു വീണ സമയം മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. പരിക്കേറ്റവരെ പോട്ട ധന്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നല്കി വിട്ടയച്ചു.

പാലക്കാട്ടും സമാനമായ സംഭവം നടന്നു. നഗരപരിധിയിൽ യുവതിക്ക് നേരെയാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. മണലാഞ്ചേരി സ്വദേശിനി സുൽത്താനയാണ് തെരുവുനായ ആക്രമണം നേരിട്ടത്. സുൽത്താനയുടെ കൈയ്ക്കും കാലിനും മുഖത്തും പരിക്കേറ്റു. ജോലി കഴിഞ്ഞ് മടങ്ങവേ, വീടിന് സമീപത്തുവച്ചായിരുന്നു നായ ആക്രമിച്ചത്. രാവിലെ മേപ്പറമ്പിൽ എട്ട് വയസുകാരിയെ ഉൾപ്പെടെ ആക്രമിച്ച നായയാണ് സുൽത്താനയെയും ആക്രമിച്ചത് എന്ന് സംശയിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP