Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫോൺ റീചാർജ് ചെയ്യാൻപോയ പെൺകുട്ടിയെ തിരുവനന്തപുരത്തുനിന്നും കാണാതായി; എറണാകുളത്ത് ട്രെയിനിൽ കണ്ടെത്തി

ഫോൺ റീചാർജ് ചെയ്യാൻപോയ പെൺകുട്ടിയെ തിരുവനന്തപുരത്തുനിന്നും കാണാതായി; എറണാകുളത്ത് ട്രെയിനിൽ കണ്ടെത്തി

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: തിരുവനന്തപുരത്തുനിന്നും കാണാതായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ റെയിൽവേ പൊലീസ് എറണാകുളത്തുനിന്നും കണ്ടെത്തി. ഞായറാഴ്ച വൈകീട്ട് മംഗളൂരു-നാഗർകോവിൽ ഏറനാട് എക്സ്‌പ്രസിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.

ഇതേ ട്രെയിനിൽ ഡ്യൂട്ടിക്കിടെ ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ഗ്രേഡ് സിവിൽ പൊലീസ് ഓഫിസർ മുകേഷ് മുരളിയാണ് പെൺകുട്ടിയെ തിരിച്ചറിഞ്ഞത്. ട്രെയിൻ എറണാകുളം വിട്ടശേഷമാണ് പെൺകുട്ടിയെ തിരിച്ചറിഞ്ഞത്.

തുടർന്ന് ഇതേ ട്രെയിനിൽ തിരുവനന്തപുരത്തെത്തി മ്യൂസിയം പൊലീസിന് കൈമാറി. വീട്ടിൽനിന്നും ഫോൺ റീചാർജ് ചെയ്യാൻപോയ 15കാരിയായ പെൺകുട്ടിയെ കാണാതായെന്നാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതിയെത്തിയിരുന്നത്. പെൺകുട്ടിയുടെ ചിത്രം പൊലീസിന്റെ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ ഷെയർ ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP