Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കതിരൂരിൽ സ്ത്രീകൾക്കായി ജിംനേഷ്യം ഒരുങ്ങി; 'ബീ സ്‌ട്രോങ്' ഫിറ്റ്‌നെസ് സെന്റർ തുടങ്ങുന്നത് ഗ്രാമപഞ്ചായത്ത്

കതിരൂരിൽ സ്ത്രീകൾക്കായി ജിംനേഷ്യം ഒരുങ്ങി; 'ബീ സ്‌ട്രോങ്' ഫിറ്റ്‌നെസ് സെന്റർ തുടങ്ങുന്നത് ഗ്രാമപഞ്ചായത്ത്

അനീഷ് കുമാർ

തലശേരി: കതിരൂർ ഗുരുക്കളുടെയും തച്ചോളി ഒതേനന്റെയും കളരിപാരമ്പര്യമുള്ള കതിരൂർ ഗ്രാമത്തിൽ സ്ത്രീകൾക്കായി ജിംനേഷ്യം ഒരുങ്ങി. പുതിയകാലത്ത് സ്ത്രീകൾക്ക് സൗകര്യപ്രദമായി വ്യായാമം ചെയ്യുന്നതിനുള്ള ആവശ്യകത തിരിച്ചറിഞ്ഞാണ് കതിരൂർ ഗ്രാമ പഞ്ചായത്ത് ജിംനേഷ്യം ആരംഭിക്കുന്നത്. കതിരൂർ പൊന്ന്യം സ്രാമ്പിക്കു സമീപം ആരംഭിക്കുന്ന 'ബീ സ്‌ട്രോങ്' ഫിറ്റ്‌നെസ് സെന്റർ ഓഗസ്റ്റ് 21 രാവിലെ 10ന് എ എൻ ഷംസീർ എംഎൽഎ ഉദ്ഘാടനം ചെയ്യും.

സുംബ ഡാൻസിനും വെയ്റ്റ് ലിഫ്റ്റിങ്ങിനുമായാണ് പഞ്ചായത്ത് സെന്റർ ഒരുക്കിയിരിക്കുന്നത്. നാലു ലക്ഷം രൂപയുടെ ഫിറ്റ്‌നസ് ഉപകരണങ്ങൾ ജിംനേഷ്യത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ പാർക്കിങ്ങും ഒരുക്കി. ജീവിതശൈലി രോഗങ്ങളും അനാരോഗ്യ അവസ്ഥകളും മറികടക്കാൻ വ്യായാമത്തിലൂടെ സാധിക്കുമെന്ന വിലയിരുത്തലിലാണ് പഞ്ചായത്ത് ഈ സംരംഭവുമായി രംഗത്തെത്തിയത്.

സ്വകാര്യ സ്ഥാപനങ്ങളിലേക്കാൾ ഏറ്റവും ചുരുങ്ങിയ ചെലവിൽ സ്ത്രീകൾക്ക് ഇവിടെ വ്യായാമം ചെയ്യാനാകുമെന്നും ഒരുപാട് പേർ ഇതിനകം രജിസ്റ്റർ ചെയ്തുകഴിഞ്ഞതായും പഞ്ചായത്ത് പ്രസിഡന്റ് പി പി സനിൽ പറഞ്ഞു.

 

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP