Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തൃശൂർ എളവള്ളി ഗ്രാമ പഞ്ചായത്തിൽ ഗ്രാമവണ്ടി സർവ്വീസ് ആരംഭിച്ചു; ഗ്രാമവണ്ടി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി ആന്റണി രാജു

തൃശൂർ എളവള്ളി ഗ്രാമ പഞ്ചായത്തിൽ ഗ്രാമവണ്ടി സർവ്വീസ് ആരംഭിച്ചു; ഗ്രാമവണ്ടി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി ആന്റണി രാജു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം/ തൃശ്ശൂർ: കെഎസ്ആർടിസി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ആരംഭിക്കുന്ന ഗ്രാമവണ്ടി പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിട്ടിട്ടും പല ഗ്രാമപ്രദേശങ്ങളിലും ഇപ്പോഴും യാത്രാ സൗകര്യങ്ങൾ പരിമിതമാണ്. ഇതിനൊരു പരിഹാരമാണ് ഗ്രാമവണ്ടിയെന്നും മന്ത്രി പറഞ്ഞു. ഗ്രാമവണ്ടി പദ്ധതിയുടെ തൃശ്ശൂർ ജില്ലാതല ഉദ്ഘാടനം എളവള്ളി പഞ്ചായത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

കെഎസ്ആർടിസി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരംഭിക്കുന്ന രണ്ടാമത്തെ ബസ് സർവ്വീസാണ് എളവള്ളി പഞ്ചായത്തിൽ ആരംഭിച്ചത്. ഗ്രാമപ്രദേശങ്ങളിലുള്ള ജനങ്ങൾക്ക് ചെലവ് കുറഞ്ഞ യാത്രാസൗകര്യം ഒരുക്കാൻ ശ്രമിക്കുകയാണ് ഗ്രാമവണ്ടി എന്ന പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഉൾപ്രദേശവും പൊതുഗതാഗതം ലഭ്യമാകാത്തതുമായ സ്ഥലങ്ങളിലേക്ക് ചുരുങ്ങിയ ചെലവിൽ ജനങ്ങൾക്ക് പൊതുഗതാഗത സൗകര്യം ഒരുക്കുന്ന സർക്കാർ പദ്ധതിയാണ് കെഎസ്ആർടിസിയുടെ ഗ്രാമവണ്ടി.

എളവള്ളി പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിലേയ്ക്ക് ഉൾപ്പെടെ ഗ്രാമവണ്ടി സർവീസ് നടത്തും. ഗുരുവായൂരിൽ നിന്ന് ചൊവ്വല്ലൂർപ്പടി, പോൾമാസ്റ്റർ പടി, കിഴക്കേത്തല, താമരപ്പിള്ളി, പെരുവല്ലൂർ, മമ്മായിസെന്റർ, കോക്കൂർ, വാക, മറ്റം തിരിച്ച് ചേലൂർ അതിർത്തി, പറയ്ക്കാട്, മണ്ണാംപാറ, പാറസെന്റർ, ഉല്ലാസ് നഗർ, പണ്ടറക്കാട്, മാധവൻപീടിക, ജനശക്തി സെന്റർ, കാക്കശ്ശേരി, പൂവ്വത്തൂർ ബസ് സ്റ്റാന്റ് എന്നിവിടങ്ങളിൽ ഗ്രാമവണ്ടി എത്തും.

ജീവനക്കാരുടെ താമസം, പാർക്കിങ്, സുരക്ഷ എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനം വഹിക്കും. ജീവനക്കാരുടെ ശമ്പളം, വാഹനം, വാഹനത്തിന്റെ മെയിന്റനൻസ്, സ്‌പെയർപാർട്‌സ്, ഇൻഷുറൻസ് തുടങ്ങി ചെലവുകൾകെഎസ്ആർടിസി വഹിക്കും. തദ്ദേശ സ്ഥാപനങ്ങൾക്ക് പുറമെ, സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഗ്രാമവണ്ടി ബസുകൾ സ്‌പോൺസർ ചെയ്യാനാകും. സ്‌പോൺസൺ ചെയ്യുന്നവരുടെ പരസ്യങ്ങൾ ബസുകളിൽ പ്രദർശിപ്പിക്കുകയും ചെയ്യും.

എളവള്ളി പൂവ്വത്തൂർ ബസ് സ്റ്റാന്റിൽ നടന്ന ചടങ്ങിൽ മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷത വഹിച്ചു. മുല്ലശ്ശേരി ബ്ലോക്ക് പ്രസിഡന്റ് ലതി വേണുഗോപാൽ, എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബെന്നി ആന്റണി, മുഹമ്മദ് ഗസാലി, കെഎസ്ആർടിസി സ്പെഷ്യൽ ഓഫീസർ വി എം താജുദീൻ സാഹിബ് എന്നിവർ പങ്കെടുത്തു.

കഴിഞ്ഞ ജൂലൈ 29 ന് പാറശ്ശാലയിലെ കൊല്ലയിൽ ഗ്രാമപഞ്ചായത്തിൽ വെച്ച് തദ്ദേശ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്ററാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. മലപ്പുറം ജില്ലയിലെ എടവണ്ണ, ആലപ്പുഴയിലെ പത്തിയൂർ, കോഴിക്കോട് ചാത്തമംഗലം എന്നിവടങ്ങളിലും ഉടൻ തന്നെ ?ഗ്രമാവണ്ടി സർവ്വീസുകൾ ആരംഭിക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP