Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിവിക് ചന്ദ്രൻ കേസിലെ കോടതി പരാമർശം ഏറെ ആശങ്കകൾ ഉയർത്തുന്നത്; പരാതിക്കാരിയുടെ വസ്ത്ര ധാരണത്തെക്കുറിച്ചുള്ള കോടതി പരാമർശം സുപ്രീം കോടതി മാർഗ്ഗ നിർദ്ദേശങ്ങൾക്ക് കടകവിരുദ്ധമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

സിവിക് ചന്ദ്രൻ കേസിലെ കോടതി പരാമർശം ഏറെ ആശങ്കകൾ ഉയർത്തുന്നത്; പരാതിക്കാരിയുടെ വസ്ത്ര ധാരണത്തെക്കുറിച്ചുള്ള കോടതി പരാമർശം സുപ്രീം കോടതി മാർഗ്ഗ നിർദ്ദേശങ്ങൾക്ക് കടകവിരുദ്ധമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയ കോടതി ഉത്തരവിൽ നടത്തിയ പരാമർശം ഏറെ ആശങ്കകൾ ഉയർത്തുന്നതാണെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. തങ്ങളുടെ മുന്നിൽ വരുന്ന വിഷയങ്ങളെ വിലയിരുത്തി ഉത്തരവ് നൽകുവാൻ കോടതിക്ക് അവകാശമുണ്ട്.

എന്നാൽ ഈ കേസിൽ പരാതിക്കാരിയുടെ വസ്ത്ര ധാരണത്തെക്കുറിച്ച് നടത്തിയ കോടതിയുടെ പരാമർശം സുപ്രീം കോടതി മാർഗ്ഗ നിർദ്ദേശങ്ങൾക്ക് കടകവിരുദ്ധമാണ്. ഇത്തരം കേസുകളിൽ വിചാരണയിൽ കോടതി നടപടികളും അതിജീവിതക്ക് മാനസിക പ്രയാസങ്ങൾ ഉണ്ടാക്കുന്നതാകരുതെന്ന സുപ്രീം കോടതി നിർദ്ദേശത്തിന് തീർത്തും കടകവിരുദ്ധവുമാണിത്.

പരാതിക്കാരിയെ പ്രതിയുടെ അഭിഭാഷകൻ ക്രോസ് വിസ്താരം നടത്തുമ്പോൾപോലും അവരെ അവഹേളിക്കുന്ന ചോദ്യങ്ങളോ, പരാമർശങ്ങളോ ഉണ്ടാകരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കെയാണ് ഇത്തരമൊരു പരാമർശം ഉണ്ടായിരിക്കുന്നത്.ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം പൗരന് ഉറപ്പ് നൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം കൂടിയാണ് വസ്ത്ര ധാരണത്തെ സംബന്ധിച്ചുള്ള കോടതി പരാമർശമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP