Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെഎസ്ആർടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ലോഡ്ജുടമ മരിച്ചു; ജോസഫ് മരിച്ചത് 37 വർഷങ്ങൾക്ക് മുൻപ് മകൾ അപകടത്തിൽ മരിച്ച അതേ സ്ഥലത്ത്

കെഎസ്ആർടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ലോഡ്ജുടമ മരിച്ചു; ജോസഫ് മരിച്ചത് 37 വർഷങ്ങൾക്ക് മുൻപ് മകൾ അപകടത്തിൽ മരിച്ച അതേ സ്ഥലത്ത്

സ്വന്തം ലേഖകൻ

കോട്ടയം: കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോഡ്ജുടമ മരിച്ചു. തെള്ളകം ഹോളിക്രോസ് സ്‌കൂളിനു സമീപം മ്യാലിൽ എം.കെ.ജോസഫ് (77) ആണ് മരിച്ചത്. 37 വർഷങ്ങൾക്ക് മുൻപ് ജോസഫിന്റെ മകൾ അപകടത്തിൽ മരിച്ച അതേ സ്ഥലത്ത് ഇന്നലെ രാത്രിയുണ്ടായ അപകടത്തിലായിരുന്നു അേദ്ദഹത്തിന്റെയും മരണം.

ഇന്നലെ രാത്രി 9.30ന് എംസി റോഡിൽ തെള്ളകം ജംക്ഷനിൽ വെച്ച്‌കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ജോസഫ് സഞ്ചരിച്ച സ്‌കൂട്ടറുമായി കൂട്ടിയിടിക്കുക ആയിരുന്നു. റിട്ട. സർവേ സൂപ്രണ്ടും ജോയ്‌സ് ലോഡ്ജ് ഉടമയുമാണ്. 1985ൽ ജോസഫിന്റെ മകൾ ജോയ്‌സ് റോഡ് കടക്കുന്നതിനിടെ കാറിടിച്ചാണു മരിച്ചത്. വീട്ടിൽനിന്ന് കാരിത്താസ് ജംക്ഷനിലെ ലോഡ്ജിലേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. തൃശൂർപത്തനാപുരം സൂപ്പർഫാസ്റ്റ് ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.

ജോസഫിന്റെ ഭാര്യ: ത്രേസ്യാമ്മ (റിട്ട. നഴ്‌സിങ് സൂപ്രണ്ട്, മെഡിക്കൽ കോളജ്). മറ്റു മക്കൾ: ജയ്‌സൻ (ബെംഗളൂരു), ജയ (യുഎസ്).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP