Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാറിന്റെ കണ്ണാടിയിൽ മുട്ടിയതിന്റെ പേരിൽ തർക്കം; കത്തിയെടുത്ത് കുത്താനാഞ്ഞ് ബസ് ജീവനക്കാരൻ: മകനു നേരെ കത്തി വീശുന്നത് കണ്ട പിതാവ്‌ കുഴഞ്ഞ് വീണു മരിച്ചു

കാറിന്റെ കണ്ണാടിയിൽ മുട്ടിയതിന്റെ പേരിൽ തർക്കം; കത്തിയെടുത്ത് കുത്താനാഞ്ഞ് ബസ് ജീവനക്കാരൻ: മകനു നേരെ കത്തി വീശുന്നത് കണ്ട പിതാവ്‌ കുഴഞ്ഞ് വീണു മരിച്ചു

സ്വന്തം ലേഖകൻ

പറവൂർ: കാറിന്റെ കണ്ണാടിയിൽ മുട്ടിയതിന്റെ പേരിൽ ബസ് ജീവനക്കാരും മകനും തമ്മിലുണ്ടായ തർക്കം കണ്ടു പിതാവു കുഴഞ്ഞുവീണു മരിച്ചു. ഫോർട്ട്‌കൊച്ചി ചുള്ളിക്കൽ കരിവേലിപ്പടി കിഴക്കേപറമ്പിൽ ഫസലുദ്ദീനാണു (54) മരിച്ചത്. ബസ് ജീവനക്കാരൻ മകനെ കുത്താൻ കത്തി വീശുന്നത് കണ്ട ഫസലുദ്ദീൻ കുഴഞ്ഞ് വീഴുകയായിരുന്നു.

ഇന്നലെ രാത്രി 7.45നു പറവൂർ കണ്ണൻകുളങ്ങര ഭാഗത്ത് വച്ചാണ് സംഭവം. വണ്ടികൾ സൈഡ് കൊടുക്കുന്നതു സംബന്ധിച്ചാണ് ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായതെന്നു പൊലീസ് പറഞ്ഞു. ഫസലുദ്ദീനും മകനും സഞ്ചരിച്ച കാറിൽ അമിത വേഗത്തിലെത്തിയ ബസ് തട്ടുകയായികുന്നു. ഫസലുദ്ദീന്റെ മകൻ ഫർഹാനാണ് (20) കാർ ഓടിച്ചത്. അമിത വേഗത്തിലായിരുന്ന കോഴിക്കോട് വൈറ്റില റൂട്ടിലോടുന്ന 'നർമദ' ബസ് ഓവർടേക്ക് ചെയ്തപ്പോൾ കാറിന്റെ കണ്ണാടിയിൽ മുട്ടിയെന്നാണു ഫർഹാന്റെ മൊഴി.

തുടർന്നു ഫർഹാൻ ബസിനു മുൻപിൽ കാർ കൊണ്ടുവന്നിട്ടു ബസ് തടഞ്ഞു ചോദ്യം ചെയ്തു. തർക്കമുണ്ടായപ്പോൾ ബസ് ജീവനക്കാരൻ കത്തിയെടുത്തു. കുത്താൻ പോയപ്പോൾ തടഞ്ഞ ഫർഹാന്റെ കൈ മുറിഞ്ഞു. ഇതു കണ്ടാണു കാറിലുണ്ടായിരുന്ന ഫസലുദ്ദീൻ കുഴഞ്ഞുവീണത്. ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ബസ് ജീവനക്കാർ വാഹനമെടുത്തു കടന്നുകളഞ്ഞു. ബസ് പിടികൂടാൻ നടപടി സ്വീകരിച്ചതായി പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP