Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോടികളുടെ മയക്കുമരുന്നുമായി വ്യാപാര സംഘത്തിലെ മുഖ്യകണ്ണി കോഴിക്കോട്ട് പിടിയിൽ; പിടിയിലായത് ചക്കുംകടവ് സ്വദേശി ഷക്കീൽ ഹർഷാദ്

കോടികളുടെ മയക്കുമരുന്നുമായി വ്യാപാര സംഘത്തിലെ മുഖ്യകണ്ണി കോഴിക്കോട്ട് പിടിയിൽ; പിടിയിലായത് ചക്കുംകടവ് സ്വദേശി ഷക്കീൽ ഹർഷാദ്

കെ വി നിരഞ്ജൻ

കോഴിക്കോട്: കോടികൾ വിലമതിക്കുന്ന മയക്കുമരുന്നുമായി വ്യാപാര സംഘത്തിലെ പ്രധാന കണ്ണി പൊലീസ് പിടിയിൽ. മുതലക്കുളത്ത് രാത്രി നടന്ന വാഹന പരിശോധനയിലാണ് 112 ഗ്രാം എംഡിഎംഎയുമായി ചക്കുംകടവ് ആനമാട് ഖദീജ മഹലിൽ ഷക്കീൽ ഹർഷാദ് (34) പൊലീസ് പിടിയിലായത്. ജില്ലയിൽ നടന്ന വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നാണിത്.

നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ പി പ്രകാശന്റെ നേതൃത്വത്തിലുള്ള ഡൻസാഫും ടൗൺ അസി. കമ്മീഷണർ പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും സബ് ഇൻസ്‌പെക്ടർ കെ അഭിഷേകിന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് കാക്കഞ്ചേരി കേന്ദ്രീകരിച്ച് വിവിധയിനം മയക്കുമരുന്നുകൾ വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പന നടത്തിവരുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിൽ പെട്ടയാളാണെന്ന് മനസ്സിലായത്. എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ്, എക്സ്റ്റസി ഗുളികകൾ, ഹാഷിഷ് തുടങ്ങി വിവിധയിനം മയക്കുമരുന്നുകളാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. നേരിട്ടാണ് പണമിടപാട് നടത്തിയിരുന്നത്. ദിവസവും ഒന്നര ലക്ഷം രൂപയുടെ മയക്കുമരുന്നാണ് സംഘം വിൽപ്പന നടത്തിവന്നിരുന്നത്.

കസബ ഇൻസ്‌പെക്ടർ എൻ പ്രജീഷിന്റെ നേതൃത്വത്തിൽ പ്രതിയുടെ രഹസ്യ താവളത്തിൽ പരിശോധന നടത്തിയപ്പോൾ 100 ഗ്രാം എംഡിഎംഎ, പത്ത് ഗ്രാം ഹാഷിഷ്, 170 എക്സ്റ്റസി ടാബ്ലറ്റ്, 345 എൽഎസ് ഡി സ്റ്റാമ്പ്, മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള 31 ട്യൂബുകൾ, 33,000 രൂപ എന്നിവ പിടിച്ചെടുത്തു. ഷക്കീൽ ഹർഷാദിനെതിരെ നേരത്തെ മയക്കുമരുന്ന് ഉപയോഗിച്ചതിന് പന്നിയങ്കര പൊലീസ് സ്റ്റേഷനിലും കേസുണ്ടായിരുന്നു.

ലഹരിക്കെതിരെ ശക്തമായ നടപടികളാണ് സിറ്റി ഡൻസാഫ് സ്വീകരിക്കുന്നത്. സ്‌കൂൾ, കോളെജ്, ആശുപത്രി പരിസരം എന്നിവ കേന്ദ്രീകരിച്ച് ശക്തമായ നിരീക്ഷണം നടത്തിവരുന്നുണ്ട്. മയക്കുമരുന്ന് കേസിലുൾപ്പെടുന്നവരുടെ സ്വത്തും വാഹനങ്ങളും സർക്കാറിലേക്ക് കണ്ട് കെട്ടാനുള്ള നടപടികൾ സിറ്റി പൊലീസ് സ്വീകരിക്കുന്നുണ്ട്. ഇതുവരെ മൂന്ന് പേരുടെ വസ്തുവകകൾ കണ്ടുകെട്ടാൻ സർക്കാറിന് റിപ്പോർട്ട് കൊടുത്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 50 കിലോ കഞ്ചാവ്, അറന്നൂറ് ഗ്രാം എംഡിഎംഎ, അമ്പത് ഗ്രാം ബ്രൗൺഷുഗർ, 170 എംഡിഎംഎ എക്‌സറ്റസി പിൽ, 350 എൽഎസ്ഡി സ്റ്റാമ്പ് എന്നിവയാണ് കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ പിടിച്ചെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP