Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്താൻ മരങ്ങൾ മുറിക്കാൻ അനുമതി വേണം; മേൽനോട്ട സമിതി യോഗത്തിൽ വീണ്ടും ആവശ്യം ഉന്നയിച്ച് തമിഴ്‌നാട്; വനം വകുപ്പിന്റെ അനുമതി ആവശ്യമെന്ന് കേരളം; അടുത്തമാസം മേൽനോട്ടസമിതി അണകെട്ട് സന്ദർശിച്ചേക്കും

മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്താൻ മരങ്ങൾ മുറിക്കാൻ അനുമതി വേണം; മേൽനോട്ട സമിതി യോഗത്തിൽ വീണ്ടും ആവശ്യം ഉന്നയിച്ച് തമിഴ്‌നാട്; വനം വകുപ്പിന്റെ അനുമതി ആവശ്യമെന്ന് കേരളം; അടുത്തമാസം മേൽനോട്ടസമിതി അണകെട്ട് സന്ദർശിച്ചേക്കും

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരങ്ങൾ മുറിക്കാൻ അനുമതി നൽകണമെന്ന് തമിഴ്‌നാട്. മുല്ലപ്പെരിയാർ മേൽനോട്ട സമിതി യോഗത്തിൽ ആണ് തമിഴ്‌നാട് വീണ്ടും ആവശ്യം ഉന്നയിച്ചത്. പതിനഞ്ച് മരങ്ങൾ മുറിക്കാനുള്ള അനുമതി അടിയന്തരമായി നൽകണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം.

അതേസമയം, മരം മുറിക്കാൻ വനം വകുപ്പിന്റേത് ഉൾപ്പടെയുള്ള അനുമതി ആവശ്യമാണെന്ന് കേരളം സമിതിയെ അറിയിച്ചു. അനുമതിക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മേൽനോട്ട സമിതി ഗുൽഷൻ രാജ് കേരളത്തോട് ആവശ്യപ്പെട്ടു. പതിനഞ്ച് മരങ്ങൾ മുറിക്കാനുള്ള അനുമതി അടിയന്തരമായി നൽകണമെന്നാണ് തമിഴ്‌നാട് സർക്കാർ ആവശ്യപ്പെട്ടത്.

ഇക്കഴിഞ്ഞ മഴക്കാലത്ത് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കൂടിയപ്പോൾ കേരളം മേൽനോട്ടസമിതിക്ക് കത്ത് നൽകിയിരുന്നു. ഈ കത്തിനെ കുറിച്ച് ചർച്ചചെയ്യാൻ ആണ് മേൽനോട്ടസമിതിയുടെ യോഗം ഡൽഹിയിൽ ചേർന്നത്. നിലവിൽ മഴ ഇല്ലാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് മേൽനോട്ടസമിതി യോഗം വിലയിരുത്തി. അതെസമയം, മുല്ലപ്പെരിയാർ അണകെട്ട് ശക്തിപ്പെടുത്തത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കേരളത്തിന്റെ സഹകരണം ആവശ്യമാണെന്ന് തമിഴ്‌നാട് സമിതിയെ അറിയിച്ചു. അണക്കെട്ടിലേക്കുള്ള അപ്രോച്ച് റോഡിന്റെ നിർമ്മാണത്തിനും അണക്കെട്ടിന്റെ അറ്റകുറ്റപ്പണികൾക്കും കേരളത്തിന്റെ സഹകരണം ആവശ്യപ്പെട്ടു.

അണക്കെട്ടിലെ ചോർച്ച ഉൾപ്പടെ പരിശോധിക്കുന്നതിന് ആവശ്യമായ ഇൻസ്ട്രമെന്റേഷൻ ഉടൻ നടപ്പാക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. തർക്കം പരിഹരിച്ച് അന്തിമ റൂൾ കെർവ് ഉടൻ തയ്യാറാകണമെന്നും കേരളം യോഗത്തിൽ ആവശ്യപ്പെട്ടു. അടുത്തമാസം മേൽനോട്ടസമിതി അണകെട്ട് സന്ദർശിച്ചേക്കും.

ഡാം സേഫ്റ്റി ഓർഗനൈസേഷനിലെ ചീഫ് എൻജിനീയറും മേൽനോട്ടസമിതിയുടെ അധ്യക്ഷനുമായ ഗുൽഷൻ രാജിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. കേരളത്തിനെ പ്രതിനിധീകരിച്ച് സെക്രട്ടറി പ്രണബ് ജ്യോതി നാഥ്, ചീഫ് എൻജിനീയർ അലക്സ് വർഗീസ്, നോഡൽ ഓഫീസർ പി ജി വിജയകുമാർ എന്നിവർ പങ്കെടുത്തു. തമിഴ്‌നാടിനെ പ്രതിനിധീകരിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി സന്ദീപ് സക്‌സേന, കാവേരി സെൽ ചെയർമാൻ ആർ. സുബ്രമണ്യൻ എന്നിവരാണ് പങ്കെടുത്തത്. കേന്ദ്ര ജല കമ്മീഷൻ പ്രതിനിധി എസ്.എസ്. ബക്ഷിയും യോഗത്തിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP