Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഊരിയെടുക്കാൻ പഠിച്ച പണി പതിനെട്ടും കുട്ടി നോക്കിയെങ്കിലും കഴിഞ്ഞില്ല; സ്‌കൂൾ അധികൃതരും ആവതും ശ്രമിച്ചു; ഡെസ്‌കിലെ ദ്വാരത്തിൽ വിരൽ കുടുങ്ങിയ വിദ്യാർത്ഥിക്ക് രക്ഷയ്ക്ക് എത്തിയത് അഗ്‌നിശമനസേന

ഊരിയെടുക്കാൻ പഠിച്ച പണി പതിനെട്ടും കുട്ടി നോക്കിയെങ്കിലും കഴിഞ്ഞില്ല; സ്‌കൂൾ അധികൃതരും ആവതും ശ്രമിച്ചു; ഡെസ്‌കിലെ ദ്വാരത്തിൽ വിരൽ കുടുങ്ങിയ വിദ്യാർത്ഥിക്ക് രക്ഷയ്ക്ക് എത്തിയത് അഗ്‌നിശമനസേന

സ്വന്തം ലേഖകൻ

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പ് സീതിസാഹിബ് എച്ച് എസ് എസ് എസിൽ വിദ്യാർത്ഥിയുടെ വിരൽ ഡസ്‌കിനുള്ളിൽ കുടുങ്ങിയപ്പോൾ രക്ഷയ്ക്ക് അഗ്‌നിസമനസേന തന്നെ എത്തേണ്ടി വന്നു. സ്‌കൂളിലെ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിയുടെ വിരൽ ആണ് അബദ്ധത്തിൽ ഡെസ്‌കിനുള്ളിലെ ദ്വാരത്തിൽ കുടുങ്ങിയത്. ഇരുമ്പ് ഡെസ്‌കിന്റെ ദ്വാരത്തിലാണ് വിദ്യാർത്ഥിയുടെ വിരൽ കുടുങ്ങിയത് എന്നത് എല്ലാവരിലും ആശങ്ക സൃഷ്ടിച്ചു.

വിരൽ ഡസ്‌കിന്റെ ഉള്ളിൽ നിന്ന് ഊരിയെടുക്കാൻ പഠിച്ച പണി പതിനെട്ടും കുട്ടി നോക്കിയെങ്കിലും കഴിഞ്ഞില്ല. സ്‌കൂൾ അധികൃതരും വിരൽ പുറത്തെടുക്കാൻ ആവതും ശ്രമിച്ചു എങ്കിലും നടപടിയായില്ല. തുടർന്ന് അധികൃതർ അഗ്‌നിരക്ഷാ സേനയെ വിവരം അറിയിച്ചു. തുടർന്ന് സ്റ്റേഷൻ ഓഫീസർ സിപി രാജേഷിന്റെ നേതൃത്വത്തിലുള്ള സേന സ്ഥലത്തെത്തി.

അവർ ഡെസ്‌കിന്റെ ഭാഗങ്ങൾ മുറിച്ച് വിരൽ സ്വതന്ത്രമാക്കി. ഇന്നലെ വൈകിട്ട് സ്‌കൂൾ വിടാൻ നേരമാണ് സംഭവം. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടിവി പ്രകാശൻ, ഫയർ ഓഫീസർമാരായ ടി വി രാജേഷ് കുമാർ, കെവി അനൂപ്, കെ വി നവീൻ കുമാർ, സനീഷ്, സിപി രാജേന്ദ്രൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP