Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഓണത്തിന് കൈയിലൊന്നുമില്ല; കാട്ടാനയുടെ ഭീതിയ്‌ക്കൊപ്പം ശമ്പളവുമില്ല; ആറളം ഫാം ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ട് നാലുമാസം; അടിയന്തര നടപടി വേണമെന്ന് സണ്ണി ജോസഫ് എംഎൽഎ

ഓണത്തിന് കൈയിലൊന്നുമില്ല; കാട്ടാനയുടെ ഭീതിയ്‌ക്കൊപ്പം ശമ്പളവുമില്ല; ആറളം ഫാം ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ട് നാലുമാസം; അടിയന്തര നടപടി വേണമെന്ന് സണ്ണി ജോസഫ് എംഎൽഎ

സ്വന്തം ലേഖകൻ

കണ്ണൂർ: ആറളം ഫാം ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ട് നാലുമാസത്തോളമായി. ഇതുവരെ ഇതിനുള്ള പരിഹാരം കാണാനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഇതിനുള്ള നടപടി എത്രയും പെട്ടെന്ന് ഉണ്ടാവണം എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് സണ്ണി ജോസഫ് എംഎൽഎ മുഖ്യമന്ത്രിക്ക് കത്തു നൽകി. ഇതിനുപുറമേ കഴിഞ്ഞ ദിവസങ്ങളിൽ ജീവനക്കാരും സൂചന പണിമുടക്ക് നടത്തിയിരുന്നു.

ആറളം ഫാമിൽ ജീവനക്കാരായി ഉള്ളതിൽ 80 ശതമാനവും ആദിവാസി വിഭാഗത്തിൽപ്പെടുന്ന ആളുകളാണ്. നാലുമാസത്തോളം ശമ്പളം ലഭിക്കാത്തത് ഇവരുടെ ജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. സാധാരണഗതിയിൽ ഓണത്തിന് അഡ്വാൻസും ബോണസും ലഭിക്കുന്നതാണ്. എന്നാൽ ഇത്തവണ അത് ലഭിക്കുമെന്നുള്ള കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. ശമ്പളം മുടക്കുന്നതിനാൽ കൃത്യമായി ജീവനക്കാരുടെ വിദ്യാർത്ഥികൾക്ക് സ്‌കൂളിൽ പോകാൻ പോലും കഴിയാത്ത അവസ്ഥയാണ് നിലവിൽ. ശമ്പള കുടിശ്ശിക എത്രയും പെട്ടെന്ന് തീർക്കണമെന്ന് ചൂണ്ടിക്കാണിച്ച് സിഐടിയു നേരത്തെ രംഗത്ത് വന്നിരുന്നു.

ഇവിടെയുള്ള എംഡി മൂന്നുമാസത്തോളമായി കാലാവധി കഴിഞ്ഞ് മാറിപ്പോയിട്ട് എങ്കിലും ഇതിനുപകരം ആളെ നിയമിക്കാനുള്ള യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. 2019 മുതലുള്ള ശമ്പളം കുടിശ്ശിക ജീവനക്കാർക്ക് ഇനിയും ബാക്കിയുണ്ട് എന്ന് എംഎൽഎ പറഞ്ഞു. കാട്ടാനയുടെ അക്രമം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന ആറളം ഫാം ജീവനക്കാർക്ക് കൃത്യമായ ശമ്പളം ലഭിക്കാത്തത് ഇരുട്ടടി ആയിരിക്കുകയാണ്. എങ്ങനെ ജീവിതം മുന്നോട്ടേക്ക് കൊണ്ടുപോകണം എന്നറിയാതെ നിൽക്കുകയാണ് മിക്ക ജീവനക്കാരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP