Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രീലങ്കയ്ക്ക് ഡോണിയർ വിമാനം സമ്മാനിച്ച് ഇന്ത്യ; വിമാന കൈമാറ്റം നടന്നത് ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിൽ

ശ്രീലങ്കയ്ക്ക് ഡോണിയർ വിമാനം സമ്മാനിച്ച് ഇന്ത്യ; വിമാന കൈമാറ്റം നടന്നത് ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിൽ

സ്വന്തം ലേഖകൻ

കൊളംബോ: ശ്രീലങ്കയ്ക്ക് സമുദ്രനിരീക്ഷണത്തിനായി ഡോണിയർ വിമാനം സമ്മാനിച്ച് ഇന്ത്യ. രാജ്യം 76-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച തിങ്കളാഴ്ചയായിരുന്നു വിമാനക്കൈമാറ്റം. കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് കാറ്റുനായകെ വ്യോമത്താവളത്തിൽനടന്ന ചടങ്ങിൽ ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ പങ്കെടുത്തു.

ദ്വിദിനസന്ദർശനത്തിനായി ശ്രീലങ്കയിലെത്തിയിട്ടുള്ള ഇന്ത്യൻ നാവിക സേനാ ഉപമേധാവി എസ്.എൻ. ഗോർമഡെയാണ് ശ്രീലങ്കൻ നാവികസേനയ്ക്ക് വിമാനം കൈമാറിയത്. മനുഷ്യക്കടത്ത്, മയക്കുമരുന്നുകടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങൾ നിരീക്ഷിക്കാനും സമുദ്രസുരക്ഷ ഉറപ്പാക്കാനും വിമാനം ശ്രീലങ്കയ്ക്ക് കരുത്താകും. ഇന്ത്യയുടെ സമ്മാനത്തിന് പ്രസിഡന്റ് റനിൽ വിക്രമസിംഗെ നന്ദിയറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP