Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്റ്റൗ കത്തിക്കുന്നതിനിടെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; വീട് തകർന്നു

സ്റ്റൗ കത്തിക്കുന്നതിനിടെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; വീട് തകർന്നു

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: കട്ടപ്പനക്കു സമീപം സ്റ്റൗ കത്തിക്കുന്നതിനിടെ തീ പടർന്ന് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു. അപകടത്തിൽ വീട് ഭാഗീകമായി തകർന്നെങ്കിലും ആർക്കും പരിക്കില്ല. കാലാച്ചിറ ഷാജിയുടെ വീട്ടിൽ പുതിയതായി എത്തിച്ച ഇൻന്റൈൻ കമ്പനയുടെ സിലിണ്ടർ ഘടിപ്പിച്ച് സ്റ്റൗ കത്തിക്കുന്നതിനിടെയാണ് ഗ്യാസ് സിലിണ്ടറിലേയ്ക്ക് തീപടർന്നത്. വിവരമറിഞ്ഞ് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി.

തീ അണയ്ക്കുവാൻ വീടിനകത്തേയ്ക്ക് കയറാൻ തുടങ്ങിയപ്പോഴാണ് സിലിണ്ടർ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. അടുക്കളയിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളും മേൽക്കൂരയും പൂർണ്ണമായി തകർന്നു. വീട്ടുടമസ്ഥനും തീ കെടുത്താൻ എത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. സിലിണ്ടറിന്റെ കാലപ്പഴക്കമാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP