Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കള്ളനെ കണ്ടുപിടിക്കാൻ മന്ത്രവാദം; അരിയും നാരങ്ങയും തിന്ന് മുഖം ചുവന്നതോടെ വേലക്കാരിയെ ക്രൂരമായി മർദ്ദിച്ച് വീട്ടുടമ; നഗ്നയാക്കി മുറിയിൽ പൂട്ടിയിട്ടും പീഡനം: സ്ത്രീയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്

കള്ളനെ കണ്ടുപിടിക്കാൻ മന്ത്രവാദം; അരിയും നാരങ്ങയും തിന്ന് മുഖം ചുവന്നതോടെ വേലക്കാരിയെ ക്രൂരമായി മർദ്ദിച്ച് വീട്ടുടമ; നഗ്നയാക്കി മുറിയിൽ പൂട്ടിയിട്ടും പീഡനം: സ്ത്രീയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മോഷണക്കുറ്റം ആരോപിച്ച് വീട്ടുജോലിക്കാരിയെ വിവസ്ത്രയാക്കി ക്രൂരമായി മർദ്ദിക്കുകയും മണിക്കൂറുകളോളം ബന്ദിയാക്കുകയും ചെയ്ത കുടുംബത്തിനെതിരെ പൊലീസ് കേസെടുത്തു. പത്ത് മാസം മുൻപ് ഇവരുടെ വീട്ടിൽ മോഷണം നടത്തിയത് വേലക്കാരിയായ ഈ സ്ത്രീയാണെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. പത്ത് മാസം മുൻപാണ് ഇവരുടെ വീട്ടിൽ മോഷണം നടന്നത്.

ഇതിന് പിന്നിലെ പ്രതികളെ കണ്ടെത്താൻ കുടുംബം ഒരു മന്ത്രവാദിയുടെ സഹായം തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഈ മാസം ഒൻപതിന് ഇവരുടെ വീട്ടിൽ ആഭിചാരക്രിയകളും നടന്നിരുന്നു. ആഭിചാര കർമങ്ങൾക്കുശേഷം ജോലിക്കാർക്കെല്ലാം മന്ത്രവാദി അരിയും നാരങ്ങയും തിന്നാൻ കൊടുത്തു. അരിയും നാരങ്ങയും തിന്നതിനുശേഷം ആരുടെയെങ്കിലും വായ ചുവന്ന നിറമായാൽ അവരാകും മോഷ്ടാവ് എന്നു മന്ത്രവാദി പറയുകയും ചെയ്തു. അരിയും നാരങ്ങയും തിന്നതിനു തൊട്ടുപിന്നാലെ യുവതിയുടെ മുഖം ചുവന്നതോടെ ഇവരാണ് മോഷണം നടത്തിയതെന്ന് ഉറപ്പിച്ച വീട്ടുടമ സ്ത്രീയെ ക്രൂരമായി മർദിക്കാൻ തുടങ്ങി.

മറ്റു വീട്ടുജോലിക്കാർ നോക്കിനിൽക്കെ അതിജീവിതയെ വിവസ്ത്രയാക്കുകയും മുറിയിൽ 24 മണിക്കൂറോളം ബന്ദിയാക്കുകയും ചെയ്തു. ഓഗസ്റ്റ് പത്തിനു പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിനായി യുവതി അക്രമിയുടെ അനുവാദം തേടുകയും അപമാനം സഹിക്കാൻ വയ്യാതെ ശുചിമുറിയിൽ വച്ച് വിഷം കഴിക്കുകയും ചെയ്തു. സ്ത്രീയുടെ നില ഗുരുതരമായതോടെ അക്രമികൾ അവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഓഗസ്റ്റ് പതിനൊന്നിന് സ്ത്രീയുടെ പരാതിയിൽ കേസെടുത്തതായി മൈദൻഗർഹി പൊലീസ് അറിയിച്ചു.

സത്ബാരിയിലെ അൻസൽ വില്ലയിലുള്ള ആഡംബര ഫാം ഹൗസിൽ വീട്ടുജോലിക്കുനിന്ന 43 വയസ്സുകാരിയാണ് ക്രൂരമായ മർദനത്തിനും അതിക്രമത്തിനും ഇരയായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP