Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കണ്ണൂരിലെ വിവിധ പ്രദേശങ്ങളിൽ ഘോഷയാത്രയും പതാക ഉയർത്തലും നടന്നു

സ്വന്തം ലേഖകൻ

കണ്ണൂർ: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സ്വാതന്ത്ര്യ ദിനമായ ഇന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കൊടി ഉയർത്തലുകളും ഘോഷയാത്രകളും പായസവിതരണവും ഉൾപ്പെടെ വിപുലമായ പരിപാടികൾ നടന്നു. കണ്ണൂർ പൊലീസ് മൈതാനിയിൽ നടന്ന പതാക ഉയർത്തൽ ചടങ്ങിൽ മന്ത്രി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി. ഇതിനുപുറമേ കണ്ണൂർ ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ ഘോഷയാത്രകളും നടന്നു. കണ്ണൂർ എയർപോർട്ടിൽ നടന്ന സ്വാതന്ത്രദിന പരിപാടികൾക്ക് സിഐഎസ്എഫ് ജവാന്മാർ നേതൃത്വം നൽകി. ഇവരുടെ നേതൃത്വത്തിൽ എയർപോർട്ടിൽ റൂട്ട് മാർച്ച് നടന്നു.

നിരവധി ആളുകളാണ് കണ്ണൂരിൽ നടന്ന വിവിധ ഘോഷയാത്രകളിൽ പങ്കെടുത്തത്. കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ നടന്ന ഘോഷയാത്രയിൽ കോളേജ് വിദ്യാർത്ഥികളും സ്‌കൂൾ വിദ്യാർത്ഥികലും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. നമ്മുടെ ദേശീയ പതാകയുടെ 100 മീറ്ററോളം നീളം വരുന്ന കൊടിയും ഏന്തിയായിരുന്നു ഘോഷയാത്ര. ഇത് ആളുകൾക്ക് വ്യത്യസ്തമായ ഒരു കാഴ്ചയായി. തിരംഗയാത്ര എന്ന പേരിൽ ആയിരുന്നു ഘോഷയാത്ര നടന്നത്. ഇതിനുപുറേേമ വിവിധ വീടുകളിലും പതാക ഉയർത്തി.

മിക്ക സ്ഥലങ്ങളിലും സിപിഎം, കോൺഗ്രസ്, ബിജെപി മണ്ഡലങ്ങളുടെ നേതൃത്വത്തിലും പല രീതിയിലുള്ള സ്വാതന്ത്രദിന പരിപാടികൾ നടന്നു. അലങ്കാര വിളക്കുകളും വഴി വിളക്കുകളും തെളിച്ചു. കണ്ണൂർ ജില്ലയിലെ വിവിധ സാംസ്‌കാരിക കേന്ദ്രങ്ങളും സ്ഥാപനങ്ങളും വഴികളും ദേശഭക്തി തുളുമ്പുന്ന രീതിയിൽ അലങ്കരിച്ചു. തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, ഇരിട്ടി, തളിപ്പറമ്പ് എന്നിങ്ങനെ ജില്ലയിലെ വിവിധ പ്രദേശങ്ങളിലും സ്വാതന്ത്ര്യ ദിന പരിപാടികൾ നടന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP