Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണൂരിലെ കോടതികളിൽ നടന്ന ലോക അദാലത്തിൽ 2981 കേസുകൾ തീർപ്പാക്കി; പരിഗണിച്ച 4148 കേസുകളിൽ പകുതിയിലേറെ കേസുകളും തീർപ്പാക്കാൻ കഴിഞ്ഞുവെന്ന് വിലയിരുത്തൽ

കണ്ണൂരിലെ കോടതികളിൽ നടന്ന ലോക അദാലത്തിൽ 2981 കേസുകൾ തീർപ്പാക്കി; പരിഗണിച്ച 4148 കേസുകളിൽ പകുതിയിലേറെ കേസുകളും തീർപ്പാക്കാൻ കഴിഞ്ഞുവെന്ന് വിലയിരുത്തൽ

സ്വന്തം ലേഖകൻ

കണ്ണൂർ: തലശ്ശേരി ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയും തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റികളും കണ്ണൂർ ജില്ലയിലെ കോടതികളിൽ നടത്തിയ ലോക അദാലത്തിൽ പിഴയും നഷ്ടപരിഹാരവുമായി 8,09,54,813 രൂപ, ഇതിൽ 2981കേസുകളും തീർപ്പാക്കി. അകാലത്തിൽ പരിഗണിച്ച 4148 കേസുകളിൽ പകുതിയിലേറെ കേസുകളും തീർപ്പാക്കാൻ കഴിഞ്ഞു എന്നത് ലോക അദാലത്തിനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്.

പ്രധാനമായും മോട്ടോർ വാഹന നഷ്ടപരിഹാര കേസുകൾ, വൈദ്യുതി, ബിഎസ്എൻഎൽ റവന്യൂ, പാർട്ടിയോ എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ, കുടുംബ കോടതി, സിവിൽ കേസുകൾ സ്ഥലം ഏറ്റെടുക്കലുമായി സംബന്ധിച്ച കേസുകൾ എന്നിവയാണ് പരിഗണിച്ച കേസുകൾ. കക്ഷികൾക്ക് നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് 7,60,17,711 രൂപ കൊടുക്കും. ഇതിനുപുറമേ സ്‌പെഷ്യൽ സിറ്റിങ്ങും ഉണ്ടായിരുന്നു. സ്‌പെഷ്യൽ സിറ്റിങ്ങുമായി ബന്ധപ്പെട്ട മജിസ്‌ട്രേറ്റ് കോടതികളിൽ നിലവിലുള്ള 3743 പെറ്റി കേസുകൾ പരിഗണിച്ചു. ഇതിൽ 49,31,106 കേസുകൾ തീർപ്പിലെത്തി. ഇതുമായി ബന്ധപ്പെട്ട് 49,37,106 രൂപയും ഈടാക്കി.

ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി ചെയർമാനും പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയുമായ ജി ഗിരീഷ് കണ്ണൂർ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർമാനും ലേബർ കോടതി ജഡ്ജിയുമായ ആർ എൽ ബൈജു, ജില്ലാ ജഡ്ജിമാരായ എ വി മൃദുല, എം തുഷാർ, സി ജി ഘോഷ, രുഗ്മ എസ് രാജ്, ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ വിൻസി ആൻ പീറ്റർ ജോസഫ്, പോക്‌സോ ഓഫ് കോടതി ജഡ്ജിമാരായ മുജീബ് റഹ്‌മാൻ അഡീഷണൽ സബ് ജഡ്ജി കെ ബി വീണ, മുൻസിഫ് പി അഞ്ജലി എന്നിവർ വിവിധ കോടതികളിൽ അദാലത്തിന് നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP