Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലബാർ ദേവസ്വം ബോർഡ് ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം അട്ടിമറിക്കുന്നു; ഓഗസ്റ്റ് 16 - ന് ദേവസ്വം ബോർഡ് ഓഫീസ് മാർച്ച്

മലബാർ ദേവസ്വം ബോർഡ് ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം അട്ടിമറിക്കുന്നു; ഓഗസ്റ്റ് 16 - ന് ദേവസ്വം ബോർഡ് ഓഫീസ് മാർച്ച്

സ്വന്തം ലേഖകൻ

കണ്ണൂർ: മലബാർ ദേവസ്വം ബോർഡ് ജീവനക്കാർക്ക് തുല്യ വേദനം നടപ്പാക്കണം എന്ന് കോടതി വിധിയടക്കം നിലവിൽ നിൽക്കെ മലബാർ ദേവസ്വം ബോർഡ് കീഴിൽ വരുന്ന ജീവനക്കാർക്ക് യാതൊരുവിധ ആനുകൂല്യങ്ങളോ തുല്യവേതനങ്ങളോ ലഭിക്കുന്നില്ല. കാലങ്ങളായി മലബാർ ദേവസ്വം ബോർഡ് ജീവനക്കാർ ഇതിനെതിരെ പ്രതിഷേധിച്ചുകൊണ്ടിരിക്കുകയാണ് എങ്കിലും ഇതുവരെ ഇതിനൊരു നീക്ക് പോക്ക് ഉണ്ടായിട്ടില്ല.

മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രജീവനക്കാരുടെ ശമ്പള പരിഷ്‌കരണം അട്ടിമറിക്കാനുള്ള അധികാരികളുടെ നടപടിക്കെതിരെ ക്ഷേത്ര ജീവനക്കാരുടെ സംയുക്ത സമരസമിതിയുടെ നേതൃത്യത്തിൽ ഓഗസ്റ്റ് 16 ന് ചൊവ്വാഴ്ച ദേവസ്വം ബോർഡ് ഓഫീസിലേക്ക് മാർച്ച് നടത്തും.

സംയുക്ത സമിതിയുടെ അടിയന്തിര യോഗത്തിൽ വി.വി.ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു.എം വിശശി, .മധു മരങ്ങാട്, പി.ശ്രീജീഷ് നമ്പീശൻ, രാമചന്ദ്രൻ ഏ.വി. നീലേശ്വരം, കെ.പി.കേശവൻ നമ്പീശൻ , ഗിരിധരൻ രാമനാട്ടുകര എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP