Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പൊതുമേഖലാ വിരുദ്ധവുമായ കേന്ദ്ര സർക്കാർ നയങ്ങളെ പരാജയപ്പെടുത്തണം; ബദൽ നയങ്ങൾ നടപ്പിലാക്കുന്നതിനുള്ള പോരാട്ടത്തിന് കരുത്തുപകരണമെന്ന് തോമസ് ഐസക്

പൊതുമേഖലാ വിരുദ്ധവുമായ കേന്ദ്ര സർക്കാർ നയങ്ങളെ പരാജയപ്പെടുത്തണം; ബദൽ നയങ്ങൾ നടപ്പിലാക്കുന്നതിനുള്ള പോരാട്ടത്തിന് കരുത്തുപകരണമെന്ന് തോമസ് ഐസക്

മറുനാടൻ മലയാളി ബ്യൂറോ

വെല്ലൂർ: ദേശവിരുദ്ധവും ജനവിരുദ്ധവും പൊതുമേഖലാ വിരുദ്ധവുമായ കേന്ദ്ര സർക്കാർ നയങ്ങളെ പരാജയപ്പെടുത്തി ബദൽ നയങ്ങൾ നടപ്പിലാക്കുന്നതിനുള്ള പോരാട്ടത്തിന് കരുത്തുപകരാൻ ഇൻഷുറൻസ് ജീവനക്കാർ മുന്നിട്ടിറങ്ങണമെന്ന് ഡോ. തോമസ് ഐസക് ആവശ്യപ്പെട്ടു.വെല്ലൂരിൽ നടക്കുന്ന സൗത്ത് സോൺ ഇൻഷുറൻസ് എംപ്ലോയീസ് ഫെഡറേഷന്റെ സമ്മേളനത്തിൽ 'പൊതുമേഖലയും ഇന്ത്യൻ സമ്പദ്ഘടനയും'എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ നവരത്ന പൊതുമേഖലാ സ്ഥാപനങ്ങളെ ഒന്നൊന്നായി വിറ്റഴിക്കുന്ന കേന്ദ്രസർക്കാരിന്റെ വിറ്റഴിക്കൽക്കൊള്ളയിൽ നിന്ന് എൽഐസിയെ രക്ഷിക്കാൻ പോളിസിയുടമകളും തൊഴിലാളികളും ബഹുജനങ്ങളും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. രാജ്യത്ത് പൊതുമേഖലാ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ ഒരു പങ്കും വഹിക്കാതിരിക്കുകയും എക്കാലത്തും പൊതുമേഖലാ വിരുദ്ധ നിലപാട് സ്വീകരിക്കുകയും ചെയ്തവർ കേന്ദ്രത്തിൽ അധികാരത്തിലിരിക്കുമ്പോൾ ബഹുജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള നിരന്തരമായ പോരാട്ടത്തിലൂടെ മാത്രമേ പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP