Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുകെയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനാലിറ്റിക്‌സ്, അനലിറ്റിക്‌സ് ആൻഡ് ഡാറ്റാ സമ്മിറ്റ്- 2022 സംഘടിപ്പിക്കുന്നു; സമ്മിറ്റ് കേരളത്തിലെ സർവകലാശാലകളുമായി സഹകരിച്ച്

യുകെയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനാലിറ്റിക്‌സ്, അനലിറ്റിക്‌സ് ആൻഡ് ഡാറ്റാ സമ്മിറ്റ്- 2022 സംഘടിപ്പിക്കുന്നു; സമ്മിറ്റ് കേരളത്തിലെ സർവകലാശാലകളുമായി സഹകരിച്ച്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി:കേരളത്തിലെ സർവകലാശാലകളുമായി സഹകരിച്ച് അനലിറ്റിക്‌സ് പ്രൊഫഷണലുകളുടെ ഏറ്റവും വലിയ ആഗോള സംഘടന യുകെ ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് അനലിറ്റിക്‌സ് (IoA) അനലിറ്റിക്‌സ് ആൻഡ് ഡാറ്റാ സമ്മിറ്റ് 2022 സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 16-ന് കേരള സർവകലാശാലയിൽ ആരംഭിക്കുന്ന സമ്മിറ്റ് 25-ന് കാലിക്കറ്റ് സർവകലാശാലയിലും 26-ന് എംജി സർവകലാശാലയിലുമായാണ് നടക്കുക. ബിസിനസ് അനലിറ്റിക്സ്, ഡാറ്റാ സയൻസ് എന്നീ മേഖലകളിൽ കേന്ദ്രീകരിച്ച് നടക്കുന്ന സമ്മിറ്റ് സർവകലാശാലകളിലെ കൊമേഴ്സ്, കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപകരെ ലക്ഷ്യമിട്ടാണ് സംഘടിപ്പിക്കുന്നത്.

യുകെ ആസ്ഥാനമായ ഇന്റർനാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (ISDC) സഹകരണത്തോടെ സംഘടിപ്പിക്കുന്ന സമ്മിറ്റ് വിവിധ സർവകലാശാലകളിലെ അദ്ധ്യാപകർക്കും പങ്കെടുക്കുന്ന മറ്റെല്ലാവർക്കും അനലിറ്റിക്‌സ് ആൻഡ് ഡാറ്റാ സയൻസ് പഠനത്തിന്റെ വിവിധ വശങ്ങൾ മനസിലാക്കാനും നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന അനലിറ്റിക്‌സ് മേഖലയിലേക്ക് കടന്നുവരാനും സഹായകരമാകും. വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള നൈപുണ്യം കരസ്ഥമാക്കുന്നതിനായി ഇന്ത്യയിലെ 200-ലേറെ സർവകലാശാലകളുമായും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രവർത്തിച്ച് വരികയാണ് ഐഎസ് ഡിസി. കേരളത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളുമായും പ്രമുഖ സ്വയംഭരണ കോളേജുകളുമായും ഐഎസ് ഡിസി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്സിന്റെ (ACCA) അക്രെഡിറ്റേഷനുള്ള വിവിധ കൊമേഴ്‌സ് കോഴ്‌സുകൾ ലഭ്യമാക്കാനായി എംജി സർവ്വകലാശാലയുമായും ഈയിടെ ഐഎസ് ഡിസി ധാരണാപത്രം ഒപ്പുവെച്ചിരുന്നു.

മാറികൊണ്ടിരിക്കുന്ന ഇന്നത്തെ സമ്പദ്ഘടനയിൽ പിടിച്ചുനിൽക്കാൻ വികസിച്ചുവരുന്ന നൂതന സാങ്കേതികവിദ്യകളെക്കുറിച്ച് മനസിലാക്കേണ്ടതിന്റെയും അവ സ്വാംശീകരിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് മിക്ക സ്ഥാപനങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് ഡാറ്റാ അനലിറ്റിക്‌സിൽ പ്രാവീണ്യമുള്ള പ്രൊഫഷണലുകൾക്കുള്ള ജോലി സാധ്യത ഏറെ വർധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഡാറ്റാ സയൻസ് രംഗത്തെ വിദഗ്ധരും വ്യവസായ പ്രമുഖരും പങ്കെടുക്കുന്ന അനലിറ്റിക്‌സ് ആൻഡ് ഡാറ്റാ സമ്മിറ്റ് 2022, അനലിറ്റിക്‌സ്, ഡാറ്റാ സയൻസ് രംഗത്ത പുത്തൻ രീതികളെക്കുറിച്ച് അറിയാൻ താൽപര്യമുള്ളവർക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്സ് ഹെഡ് ഓഫ് എഡ്യുക്കേഷൻ ഡോ. ക്ലെയർ വാൽഷ് പറഞ്ഞു. ക്വാണ്ടിറ്റേറ്റിവ്, ക്വാളിറ്റേറ്റിവ് ഡാറ്റാ അനാലിസിസ് എന്നിവയ്ക്കുള്ള സാങ്കേതികവിദ്യാ അധിഷ്ഠിത പ്രക്രിയകൾ, കാര്യക്ഷമമായ ബിസിനസ് തീരുമാനങ്ങൾ എടുക്കാൻ സഹായിക്കാനായി വികസിപ്പിക്കുന്ന നൂതന സംവിധാനങ്ങളും പ്രക്രിയകളും എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കാനും ഈ അന്താരാഷ്ട്ര കോൺഫറൻസ് സഹായകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അനലിറ്റിക്‌സിൽ നൂതന കണ്ടുപിടുത്തങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനോടൊപ്പം ഇതേക്കറിച്ച് അവബോധം സൃഷ്ടിക്കാനുമായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്‌സ് (IoA). ഈ മേഖലയിലെ പ്രൊഫഷണലുകൾക്ക് പരസ്പരം ബന്ധപ്പെടാനും രംഗത്തെ പുതിയ പ്രവണതകളും സാധ്യതകളും മനസിലാക്കാനും സഹായകരമായ ശൃംഖല സൃഷ്ടിക്കുന്നതിലും IoA മികച്ച പ്രവർത്തനമാണ് നടത്തിവരുന്നത്. ഡാറ്റാ അനലിറ്റിക്‌സിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് IoA ഈയിടെ യുകെ പാർലമെന്റിൽ അവതരിപ്പിച്ച അനലിസ്റ്റ് കോംപിറ്റൻസി ഫ്രെയിംവർക്ക്, സമ്മിറ്റിനോട് അനുബന്ധിച്ച് ഇന്ത്യയിലും അവതരിപ്പിക്കാൻ പദ്ധതിയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP