Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മദ്യലഹരിയിൽ വാക്കുതർക്കം; മകന്റെ കുത്തേറ്റ് കുടൽ പുറത്തുവന്നു; ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അമ്മ മരണത്തിന് കീഴടങ്ങി

മദ്യലഹരിയിൽ വാക്കുതർക്കം; മകന്റെ കുത്തേറ്റ് കുടൽ പുറത്തുവന്നു; ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അമ്മ മരണത്തിന് കീഴടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

അങ്കമാലി: എറണാകുളം അങ്കമാലി നായത്തോട് മകന്റെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ സ്ത്രീ മരിച്ചു. അങ്കമാലി നായത്തോട് പുതുശ്ശേരി വീട്ടിൽ പരേതനായ കുഞ്ഞുമോന്റെ ഭാര്യ മേരി (51) ആണ് മരിച്ചത്. മകൻ കിരണിന്റെ കുത്തേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു മേരി.

ഈ മാസം ഒന്നാം തീയതിയാണ് സംഭവമുണ്ടായത്. സംഭവ സമയത്ത് കിരണും മാതാവും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീട്ടിൽ പലപ്പോഴും വഴക്ക് പതിവായിരുന്നു. മേരിയെ കുത്തിയ കാര്യം കിരൺ ബന്ധു വീടുകളിലും അയൽ വീടുകളിലും അറിയിച്ചുവെങ്കിലും ആരും സഹായത്തിനെത്തിയിരുന്നില്ല. പിന്നീട് കിരൺ തന്നെയാണ് മേരിയെ ആശുപത്രിയിലെത്തിച്ചത്.

ആക്രമിക്കപ്പെട്ടതാണെന്ന് മനസിലാക്കി ആശുപത്രി ജീവനക്കാർ വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തിയതോടെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ കിരൺ ശ്രമിച്ചെങ്കിലും പൊലീസ് സംഘം ഇയാളെ പിടികൂടി. മദ്യലഹരിയിൽ ആരംഭിച്ച വാക്കുതർക്കത്തെ തുടർന്നായിരുന്നു ആക്രമണം എന്നാണ് വിവരം. അക്രമം നടക്കുമ്പോൾ ഇവർ രണ്ട് പേർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കിരൺ വിവാഹിതനാണ്. 

ആഴത്തിലുള്ള കുത്തിൽ കുടൽ പുറത്തുവന്ന് മേരി അത്യാസന്ന നിലയിലായിരുന്നു. അങ്കമാലി എൽ.എഫ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മേരിയുടെ തലയിൽ രക്തം കട്ടപിടിച്ചു കിടക്കുന്നത് ശ്രദ്ധയിൽ പെട്ടതിനാലാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

മകൻ കിരണിനെ (27) നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കിരൺ ആലുവ സബ് ജയിലിൽ റിമാൻഡിലാണ്. അടിപിടി കേസുകളിലും മാല മോഷണ കേസുകളിലും പ്രതിയായ കിരൺ മുമ്പ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP