Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹോംനഴ്സിങ്ങിന്റെ മറവിൽ അനാശാസ്യകേന്ദ്രം; റിട്ട. മിലിട്ടറി ഓഫീസർ കോഴിക്കോട് അറസ്റ്റിൽ

ഹോംനഴ്സിങ്ങിന്റെ മറവിൽ അനാശാസ്യകേന്ദ്രം; റിട്ട. മിലിട്ടറി ഓഫീസർ കോഴിക്കോട് അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ബാങ്ക്‌റോഡിന് സമീപം ഹോംനഴ്സിങ് സ്ഥാപനത്തിന്റെ മറവിൽ അനാശാസ്യകേന്ദ്രം നടത്തിയ റിട്ട. മിലിട്ടറി ഓഫീസർ അറസ്റ്റിൽ. കക്കോടി സായൂജ്യം വീട്ടിൽ സുഗുണനെ (72) ആണ് കസബ പൊലീസ് അറസ്റ്റുചെയ്തത്.

ഇയാൾക്കൊപ്പം ഇടപാടുകാരനായ കൊമ്മേരി സ്വദേശി താജുദ്ദീൻ(47) എന്നയാളും മധുരസ്വദേശിയായ സ്ത്രീയും അറസ്റ്റിലായി. രഹസ്യവിവരത്തെത്തുർന്ന് കെട്ടിടത്തിൽ കസബ സിഐ എൻ. പ്രജീഷിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുകയായിരുന്നു. പരിസരത്തുള്ളവരോട് അന്വേഷിച്ചപ്പോൾ ഹോംനഴ്സിങ് സ്ഥാപനമാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.

ടൗൺ എ.സി.പി. ബിജുരാജിന്റെ നിർദേശപ്രകാരം പരിശോധന നടത്തി പ്രതികളെ പിടികൂടുകയായിരുന്നു. പരിശോധനയിൽ എസ്‌ഐ. പി. അനീഷ്, എസ്.സി.പി.ഒ.മാരായ ബിനീഷ്, ഷറീനാബി, സാഹിറ, ഉമേഷ്, വിഷ്ണുപ്രഭ എന്നിവരും പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP