Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202228Wednesday

ചിറ്റൂർ ബൂത്ത് കമ്മിറ്റി യോഗം നടത്താൻ ഏരിയ ഓഫിസ് വിട്ടുനൽകിയില്ല; സിപിഎം പ്രവർത്തകർ തമ്മിൽ കയ്യാങ്കളി

ചിറ്റൂർ ബൂത്ത് കമ്മിറ്റി യോഗം നടത്താൻ ഏരിയ ഓഫിസ് വിട്ടുനൽകിയില്ല; സിപിഎം പ്രവർത്തകർ തമ്മിൽ കയ്യാങ്കളി

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട; സിപിഎം ഏരിയ കമ്മിറ്റി ഓഫിസിൽ പാർട്ടി പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. ചിറ്റൂർ ബൂത്ത് കമ്മിറ്റി യോഗം നടത്താൻ ഏരിയ കമ്മിറ്റി ഓഫിസ് വിട്ടുനൽകാത്തതിന്റെ പേരിലാണ് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടിയത്.

നഗരസഭാംഗം ആർ.സാബുവും ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറി വിഷ്ണുവും തമ്മിലുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു.

ബൂത്ത് കമ്മിറ്റി യോഗം നടത്താനായി ഓഫിസ് വിട്ടുനൽകാനാകില്ലെന്ന വിഷ്ണുവിന്റെ നിലപാടാണ് കൗൺസിലറെയും സംഘത്തെയും പ്രകോപിച്ചതെന്നാണ് വിവരം. തുടർന്നുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. പാർട്ടി ഓഫിസിലെ സംഘർഷാവസ്ഥ അറിഞ്ഞ് ഒട്ടേറെപ്പേർ സ്ഥലത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP