Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാന്തപുരത്തിന്റെ നോളജ് സിറ്റിയിലേക്ക് കെഎസ്ആർടിസി സർവീസ്; എത്ര സർവീസ് വേണമെങ്കിലും ആരംഭിക്കാൻ തയ്യാറെന്ന് മന്ത്രി ആന്റണി രാജു

കാന്തപുരത്തിന്റെ നോളജ് സിറ്റിയിലേക്ക് കെഎസ്ആർടിസി സർവീസ്; എത്ര സർവീസ് വേണമെങ്കിലും ആരംഭിക്കാൻ തയ്യാറെന്ന് മന്ത്രി ആന്റണി രാജു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ കീഴിലുള്ള മർകസ് നോളജ് സിറ്റിയിലേക്ക് കോഴിക്കോട് ടെർമിനലിൽ നിന്നുള്ള കെ.എസ്.ആർ.ടി.സിയുടെ നേരിട്ടുള്ള സർവീസിന് തുടക്കം. കോഴിക്കോട് ഡിപ്പോയിൽ ഗതാഗത മന്ത്രി ആന്റണി രാജു സർവീസ് ഫ്ളാഗ് ഓഫ് ചെയ്തു.

കോഴിക്കോട് നഗരത്തിൽ നിന്ന് 44 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന നോളജ് സിറ്റി മഹാ പ്രസ്ഥാനമായി വളർന്നുകൊണ്ടിരിക്കുകയാണെന്നും ഇത്തരത്തിലുള്ള സ്ഥാപനത്തിലേക്ക് യാത്രാ സൗകര്യം ഏർപ്പെടുത്തുകയെന്നത് സർക്കാറിന്റെ ബാധ്യതയാണെന്നും മന്ത്രി പറഞ്ഞു. നിലവിൽ ഒരു ബസ് ആണ് ആരംഭിക്കുന്നതെങ്കിലും ആവശ്യം ബോധ്യപ്പെടുന്ന പക്ഷം എത്ര സർവീസ് വേണമെങ്കിലും ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി തയാറാണെന്നും മന്ത്രി വ്യക്തമാക്കി. ഇതിന് മുമ്പ് നോളജ് സിറ്റി സന്ദർശിച്ചിട്ടുണ്ട്. ആ സ്ഥാപനത്തിന്റെ പ്രാധാന്യം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സ്വയം താത്പര്യമെടുത്താണ് ഇത്തരത്തിലൊരു സർവീസ് ആരംഭിച്ചതെന്നും നോളജ് സിറ്റി എന്ന ബോർഡ് വെച്ചുകൊണ്ട് തന്നെ സർവീസ് നടത്താൻ നിർദേശിച്ചതായും മന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP