Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിരണ്ടോടിയ പോത്ത് വിദ്യാർത്ഥിയെ അടക്കം മൂന്ന് പേരെ കുത്തി പരിക്കേൽപ്പിച്ചു; കാട്ടിലേക്ക് ഓടിക്കയറി പോത്തിനെ പിടികൂടാനായില്ല

വിരണ്ടോടിയ പോത്ത് വിദ്യാർത്ഥിയെ അടക്കം മൂന്ന് പേരെ കുത്തി പരിക്കേൽപ്പിച്ചു; കാട്ടിലേക്ക് ഓടിക്കയറി പോത്തിനെ പിടികൂടാനായില്ല

സ്വന്തം ലേഖകൻ

തളിപ്പറമ്പ്: വിരണ്ടോടിയ പോത്ത് വിദ്യാർത്ഥിയെ അടക്കം മൂന്ന് പേരെ കുത്തി പരിക്കേൽപ്പിച്ചു. ബുധനാഴ്ച തളിപ്പറമ്പ് ബസ്സ്റ്റാൻഡ് പരിസരത്ത് തിരക്കുള്ള സമയത്താണ് സംഭവം. പരിക്കേറ്റ ശ്രീകണ്ഠപുരം കോട്ടൂരിലെ പാലക്കാടൻ ഹൗസിൽ രജനിയെ (44) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും തളിപ്പറമ്പ് പുളിമ്പറമ്പിലെ സി.വത്സല (38), സീതിസാഹിബ് സ്‌കൂൾ ഒൻപതാംതരം വിദ്യാർത്ഥി ഏഴോത്തെ സിദ്ധാർഥ് (14) എന്നിവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ടൗണിലേക്ക് വിരണ്ടോടിയെത്തിയ പോത്ത് മൂന്ന് പേരെയും കുത്തിവീഴ്‌ത്തുകയായിരുന്നു. സ്‌കൂൾ വിട്ട് വരികയായിരുന്ന സിദ്ധാർഥിനെ കോർട്ട് റോഡിൽ വച്ചാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. പെരുവളത്തുപറമ്പ് വാട്ടർ അഥോറിറ്റി ഓഫീസ് ജീവനക്കാരിയാണ് രജനി. സഹകരണ സ്ഥാപനത്തിലെ കലക്ഷൻ ഏജന്റാണ് വത്സല. ഇവരെ ബസ്സ്റ്റാൻഡ് പരിസരത്തുവച്ചാണ് പോത്ത് ആക്രമിച്ചത്. രജനിയുടെ മുഖത്തും വത്സലയുടെ തലയുടെ പിൻഭാഗത്തുമാണ് പരിക്ക്. ഓടിക്കൂടിയവർ പരിക്കേറ്റവരെ ലൂർദ് ആശുപത്രിയിലെത്തിച്ചു.

തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലേക്കും പരിയാരത്തേക്കും കൊണ്ടു പോകുകയായിരുന്നു. വൈകിട്ട് ബസ്സ്റ്റാൻഡിലും പരിസരത്തും ധാരാളം യാത്രക്കാരുള്ളപ്പോഴായിരുന്നു പോത്തിന്റെ പരാക്രമം. ഇരുചക്രവാഹനക്കാർ തട്ടി വീണു. കോർട്ട് റോഡിൽനിന്ന് ദേശീയപാതയിലേക്കിറങ്ങിയ പോത്ത് കുപ്പം നരിക്കോട് പഞ്ചാരക്കുളം വഴിയോടി ചുടലയ്ക്കടുത്ത് കാട്ടിൽ കയറിനിന്നു.

അഗ്നിരക്ഷാസേനയും നാട്ടുകാരും പിറകെയെത്തി പോത്തിനെ പിടിച്ചുകെട്ടാൻ ശ്രമിച്ചെങ്കിലും രാത്രിയായതോടെ നടന്നില്ല. അറവുശാലയിൽനിന്നോ മറ്റോ വിരണ്ടോടിയതാകാമെന്ന് പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP