Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തിരുവനന്തപുരം നഗരത്തെ മണിക്കൂറുകളോളം പ്രതിഷേധക്കടലാക്കി മത്സ്യത്തൊഴിലാളികൾ; വർഷങ്ങളായി സ്‌കൂളുകളിലും പൊതുസ്ഥലങ്ങളിലും കഴിയുന്നവരെ പുനരധിവസിപ്പിക്കാൻ സര്ക്കാർ ഒന്നും ചെയ്യുന്നില്ല: തീരദേശവാസികൾക്ക് ഇത് ജീവന്മരണ പോരാട്ടമെന്ന് ഡോ. സൂസോപാക്യം

തിരുവനന്തപുരം നഗരത്തെ മണിക്കൂറുകളോളം പ്രതിഷേധക്കടലാക്കി മത്സ്യത്തൊഴിലാളികൾ; വർഷങ്ങളായി സ്‌കൂളുകളിലും പൊതുസ്ഥലങ്ങളിലും കഴിയുന്നവരെ പുനരധിവസിപ്പിക്കാൻ സര്ക്കാർ ഒന്നും ചെയ്യുന്നില്ല: തീരദേശവാസികൾക്ക് ഇത് ജീവന്മരണ പോരാട്ടമെന്ന് ഡോ. സൂസോപാക്യം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തെ മണിക്കൂറുകളോളം പ്രതിഷേധക്കടലാക്കി മത്സ്യത്തൊഴിലാളികൾ. ജീവിക്കാൻ അടിസ്ഥാന സൗകര്യങ്ങളെങ്കിലും ഒരുക്കി നൽകണമെന്ന ആവശ്യവുമായി വള്ളങ്ങളും മീൻപിടിത്ത ഉപകരണങ്ങളും നിരത്തിലിറക്കിയായിരുന്നു കടലിന്റെ മക്കളുടെ പ്രതിഷേധം. ജീവിക്കാൻ വേണ്ടിയുള്ള ഇവരുടെ പ്രതിഷേധത്തിൽ നഗരം മണിക്കൂറുകളോളം സ്തംഭിച്ചു. മുദ്രാവാക്യങ്ങളുമായി കടലിന്റെ മണിക്കൂർ നഗരം അക്ഷരാർത്ഥത്തിൽ പ്രതിഷേധക്കടലാക്കി മാറ്റി.

വിഴിഞ്ഞം തുറമുഖ നിർമ്മാണം തീരശോഷണമുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടിയും വീടുകൾ നഷ്ടമായവരെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുമാണു ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തീരദേശവാസികൾ സമരം നടത്തിയത്. സമരത്തിൽ പങ്കെടുക്കാൻ കടലിന്റെ മക്കൾ ഒന്നടങ്കം ഒഴുകി എത്തി. സർക്കാരിന്റെ നെഞ്ചിൽ ചവിട്ടി കടന്നു പോവുകയായിരുന്നു. സെക്രട്ടേറിയറ്റിനു മുന്നിലേക്കു വള്ളങ്ങളുമായി മാർച്ച് നടത്താനുള്ള നീക്കം മ്യൂസിയം സ്റ്റേഷനു മുന്നിലും മറ്റും പൊലീസ് തടഞ്ഞതു സംഘർഷാന്തരീക്ഷമുണ്ടാക്കി. പൊലീസ് നടപടിക്കെതിരെ അതിരൂപതാ ഇമെരിറ്റസ് ആർച്ച് ബിഷപ് ഡോ.എം.സൂസപാക്യം, ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചതോടെ ഒന്നര മണിക്കൂറോളം വൈകി പൊലീസ് അനുമതി നൽകി.

തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പാളിച്ചയുണ്ടായാൽ തീരദേശവാസികളെ പുനരധിവസിപ്പിക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ച 475 കോടിയുടെ പാക്കേജ് നടപ്പാക്കാതെ സർക്കാർ ഒളിച്ചുകളിക്കുകയാണെന്നു സമരം ഉദ്ഘാടനം ചെയ്ത ഡോ.സൂസപാക്യം പറഞ്ഞു. തീരവാസികൾക്ക് ഇതു ജീവന്മരണ പോരാട്ടമാണ്. വർഷങ്ങളായി സ്‌കൂളുകളിലും പൊതുസ്ഥലങ്ങളിലും കഴിയുന്നവരെ പുനരധിവസിപ്പിക്കാൻ ഒന്നും ചെയ്യുന്നില്ല. തുറമുഖ നിർമ്മാണത്തിന് ആവശ്യം പോലെ കരിങ്കല്ലുണ്ട്, കടൽഭിത്തിക്കു കല്ലില്ല. അടിസ്ഥാന പ്രശ്നങ്ങൾക്കു പരിഹാരമാണ് അധികാരികളിൽ നിന്നു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുൻകൂട്ടി അറിയിച്ചു സമാധാനപരമായി സമരം ചെയ്യാനെത്തിയവരെ പലയിടത്തും തടഞ്ഞു സമരം പൊളിക്കാനാണു സർക്കാർ ശ്രമിച്ചതെന്ന് ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ പറഞ്ഞു. അനുകൂല തീരുമാനമുണ്ടാകുന്നതു വരെ സമരം തുടരും. ഇനിയും മിണ്ടാതിരുന്നാൽ തീരവും തീരദേശവാസികളും തുടച്ചുനീക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP