Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പേവിഷബാധ സ്ഥിരീകരിച്ച അതിഥിത്തൊഴിലാളി മെഡിക്കൽ കോളേജിൽ നിന്നും കടന്നു കളഞ്ഞു; ജാഗ്രതാ നിർദ്ദേശം നൽകി പൊലീസ്: അസം സ്വദേശിക്കായി കോട്ടയത്ത് വ്യാപക തിരച്ചിൽ

പേവിഷബാധ സ്ഥിരീകരിച്ച അതിഥിത്തൊഴിലാളി മെഡിക്കൽ കോളേജിൽ നിന്നും കടന്നു കളഞ്ഞു; ജാഗ്രതാ നിർദ്ദേശം നൽകി പൊലീസ്: അസം സ്വദേശിക്കായി കോട്ടയത്ത് വ്യാപക തിരച്ചിൽ

സ്വന്തം ലേഖകൻ

കോട്ടയം: പേവിഷബാധ സ്ഥിരീകരിച്ച അതിഥിത്തൊഴിലാളി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് കടന്നുകളഞ്ഞു. ഇന്നലെ അർധരാത്രിയാണ് ആശങ്ക പരത്തിക്കൊണ്ട് ആശുപത്രിയിൽ നിന്നും അസം സ്വദേശി കടന്നു കളഞ്ഞത്. ആശുപത്രി അധികൃതർ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് ജില്ലയിൽ ജാഗ്രതനിർദ്ദേശം നൽകിയ പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു.

ഇന്നലെ രാത്രി 12.30നാണു സംഭവം. നായയുടെ കടിയേറ്റ അസം സ്വദേശിയായ ജീവൻ ബറുവ (39)യാണ് മെഡിക്കൽ കോളേജിൽ നിന്നും കടന്നു കളഞ്ഞത്. ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ഇയാളെ തുടർന്നു വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. രണ്ട് സുഹൃത്തുക്കളോടൊപ്പം ഓട്ടോറിക്ഷയിൽ രാത്രി 10.30ന് അത്യാഹിത വിഭാഗത്തിൽ എത്തി. തുടർന്നുള്ള പരിശോധനയിലാണു പേ വിഷബാധ സ്ഥിരീകരിച്ചത്.

സാംക്രമികരോഗ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും യുവാവ് അവിടെനിന്ന് ഇറങ്ങിയോടി. ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചതോടെയാണു ജില്ലയിൽ ജാഗ്രത നിർദ്ദേശം നൽകിയത്. യുവാവിനൊപ്പം എത്തിയ സുഹൃത്തുക്കളെയും കാണാനില്ലെന്ന് പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP