Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202202Sunday

ആലപ്പുഴയിൽ ഹൗസ് ബോട്ടുകളിൽ കഞ്ചാവ് വിതരണം; രണ്ട് എറണാകുളം സ്വദേശികൾ പിടിയിൽ

ആലപ്പുഴയിൽ ഹൗസ് ബോട്ടുകളിൽ കഞ്ചാവ് വിതരണം; രണ്ട് എറണാകുളം സ്വദേശികൾ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ചേർത്തല: ആലപ്പുഴയിൽ ഹൗസ് ബോട്ടുകളിൽ കഞ്ചാവ് വിതരണം നടത്താനെത്തിയ എറണാകുളം സ്വദേശികളായ രണ്ട് പേർ എക്‌സൈസ് സംഘത്തിന്റെ പിടിയിൽ. എറണാകുളം മുളന്തുരുത്തി മാളിയേക്കൽ വീട്ടിൽ നിബിൻ പീറ്റർ (23), ഉദയമ്പേരൂർ ചിറ്റേഴത്ത് വീട്ടിൽ അനന്തു (23) എന്നിവരെയാണ് പിടികൂടിയത്.

വാഹന പരിശോധനക്കിടെ ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ സൂക്ഷിച്ചിരുന്ന 2.1 കിലോ കഞ്ചാവും കണ്ടെടുത്തു. ചോദ്യം ചെയ്തതിൽ ഇവർ ഹൗസ്‌ബോട്ട് കേന്ദ്രീകരിച്ച് വിതരണത്തിനായി കൊണ്ടുപോയതാണെന്ന് സമ്മതിച്ചു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

അസി. എക്‌സൈസ് ഇൻസ്‌പെക്ടർ എൻ ബാബു, പ്രിവന്റീവ് ഓഫീസർമാരായ ഡി മായാജി, പി ഷിബു, ബെഞ്ചമിൻ, സിവിൽ എക്‌സൈസ് ഓഫീസർ ബിയാസ്, ഇന്റലിജിൻസ് വിഭാഗം ഓഫീസർ റോയ് ജേക്കബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP