Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആലുവ നഗരത്തിൽ പട്ടാപ്പകൽ ഓട്ടോ മോഷ്ടിച്ച് യുവാവ്; മോഷണദൃശ്യം സി.സി.ടിവിയിൽ

ആലുവ നഗരത്തിൽ പട്ടാപ്പകൽ ഓട്ടോ മോഷ്ടിച്ച് യുവാവ്; മോഷണദൃശ്യം സി.സി.ടിവിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ആലുവ: പട്ടാപ്പകൽ ആലുവ നഗരത്തിൽ നിന്ന് ഓട്ടോ മോഷണം പോയതായി പരാതി. ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെ ആലുവ അമ്പാടി ടെക്സ്റ്റയിൽസിന് സമീപത്ത് നിന്നാണ് ഓട്ടോ മോഷണം പോയത്.
കിഴക്കെ കടുങ്ങല്ലൂർ ഏലൂക്കര ഒളിക്കട്ട് വീട്ടിൽ ഷെഫീഖിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ 41ജെ.9675 നമ്പർ ഓട്ടോയാണ് മോഷ്ടിക്കപ്പെട്ടത്.

ഷെഫീഖ് ഓട്ടോയിൽനിന്ന് പുറത്തിറങ്ങിയ പോയ ഉടനായിരുന്നു മോഷണം. സമീപത്തെ മറ്റ് വാഹനങ്ങൾക്കിടയിൽ കാത്തുനിന്ന മോഷ്ടാവ് മുന്നോട്ട് വന്ന് പരിസരമാകെ വീക്ഷിച്ച ശേഷം യാതൊരു കൂസലും കൂടാതെ ഓട്ടോയിൽ കയറി സ്റ്റാർട്ട് ചെയ്ത് ഓടിച്ചു പോകുകയായിരുന്നു.

ഷെഫീഖ് ആലുവ പൊലീസിൽ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിരീക്ഷണ കാമറയിൽ മോഷണ രംഗം വ്യക്തമാകുന്നുണ്ട്. ഏകദേശം 30 -35 വയസുണ്ട്. ഉയരം കുറഞ്ഞ മെലിഞ്ഞ ശരീരം. മാസ്‌ക് ധരിച്ചതിനാൽ മുഖം വ്യക്തമല്ല. വരയൻ ലൈനുള്ള ടീഷർട്ടും വെള്ളമുണ്ടുമാണ് വേഷം. ഷെഫീഖിനെ നിരീക്ഷിച്ച് വന്നാണ് മോഷണം നടത്തിയിട്ടുള്ളതെന്ന് ദൃശ്യത്തിൽ വ്യക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP