Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫുട്ബാൾ കളിക്കുന്നതിനിടെ സ്‌കൂൾ മുറ്റത്തുവച്ച് വിദ്യാർത്ഥിയെ പാമ്പു കടിച്ചു

ഫുട്ബാൾ കളിക്കുന്നതിനിടെ സ്‌കൂൾ മുറ്റത്തുവച്ച് വിദ്യാർത്ഥിയെ പാമ്പു കടിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ മുറ്റത്ത് ഫുട്ബാൾ കളിക്കുന്നതിനിടെ വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റു. എട്ടാം ക്ലാസ് വിദ്യാർത്ഥി ആദൂർ കറുപ്പുംവീട്ടിൽ അജ്മൽ ഷായെ (13) കാലിൽ മുറിവേറ്റ നിലയിൽ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. കൂട്ടുകാരോടൊത്ത് ഫുട്ബാൾ കളിക്കുന്നതിനിടെ അകലേക്ക് തെറിച്ച പന്തെടുക്കാൻ പോയപ്പോൾ കാലിലൂടെ പാമ്പ് ഇഴഞ്ഞെന്നാണ് കുട്ടി പറയുന്നത്. ക്ലാസ് മുറിയിലെത്തി കാൽ പരിശോധിച്ചപ്പോഴാണ് കടിയേറ്റ അടയാളം കണ്ടത്.

അദ്ധ്യാപകർ ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുട്ടിക്ക് ശാരീരിക അസ്വസ്ഥതകളൊന്നും അനുഭവപ്പെടുന്നില്ല. പ്രാഥമിക രക്തപരിശോധനയിൽ വിഷാംശം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 24 മണിക്കൂർ നിരീക്ഷണത്തിലാണെന്നും നില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP