Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'എകെജി സെന്ററിന് ഓലപ്പടക്കമെറിഞ്ഞു; കോൺഗ്രസുകാരാണെറിഞ്ഞതെന്ന് ചിറ്റപ്പൻ; മുകളിലിരുന്ന് കിടുങ്ങാച്ചിയമ്മ കസേരയിലിരുന്ന് കിടുങ്ങിത്തെറിച്ചു'; പരിഹസിച്ച് വി ഡി സതീശൻ

'എകെജി സെന്ററിന് ഓലപ്പടക്കമെറിഞ്ഞു; കോൺഗ്രസുകാരാണെറിഞ്ഞതെന്ന് ചിറ്റപ്പൻ; മുകളിലിരുന്ന് കിടുങ്ങാച്ചിയമ്മ കസേരയിലിരുന്ന് കിടുങ്ങിത്തെറിച്ചു'; പരിഹസിച്ച് വി ഡി സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണത്തിൽ സിപിഎമ്മിനെയും നേതാക്കളായ ഇ പി ജയരാജൻ, പികെ ശ്രീമതി എന്നിവർക്കെതിരെയും പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ''എകെജി സെന്ററിന് ഓലപ്പടക്കമെറിഞ്ഞു. എന്താണ് ചിറ്റപ്പൻ പറഞ്ഞത്. ഇന്നസെന്റ് പറഞ്ഞതുപോലെ വീഴുന്നതിന് അരമണിക്കൂർ മുമ്പേ വീട്ടിൽ നിന്ന് പുറപ്പെട്ടു. രണ്ട് സ്റ്റീൽ ബോംബാണെറിഞ്ഞത്. കോൺഗ്രസുകാരാണെറിഞ്ഞതെന്ന് ചിറ്റപ്പൻ പറഞ്ഞു. അപ്പോൾ മുകളിലിരുന്ന് കിടുങ്ങാച്ചിയമ്മ കസേരയിലിരുന്ന് കിടുങ്ങിത്തെറിച്ചു. വായിച്ചുകൊണ്ടിരിക്കുമ്പോ വീഴാൻ പോയെന്നാണ് പറഞ്ഞത്. ഇടിമുഴക്കത്തിനേക്കാൾ വലിയ ശബ്ദമാണെന്നും പറഞ്ഞു''- വിഡി സതീശൻ പറഞ്ഞു.

എകെജി സെന്റർ ആക്രമണം കഴിഞ്ഞ് ഒരുമാസം പിന്നിട്ടിട്ടും ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല എന്നത് സർക്കാറിനും സിപിഎമ്മിനും തലവേദനയാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നുമാണ് പൊലീസ് പറയുന്നത്. അതേസമയം, കോൺഗ്രസാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഎമ്മിനെ കടന്നാക്രമിച്ച് വി ഡി സതീശന്റെ പ്രതികരണം.

സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂലിയിൽ കോൺഗ്രസ് സംഘടിപ്പിച്ച പദയാത്രയിലായിരുന്നു വി ഡി സതീശന്റെ പരിഹാസ പരാമർശം. എകെജി സെന്റർ ആക്രമണ സമയത്ത് സിപിഎം നേതാവും എൽഡിഎഫ് കൺവീനറുമായ ഇ പി ജയരാജനും പി കെ ശ്രീമതിയുമായിരുന്നു സംഭവ സ്ഥലത്തുണ്ടായിരുന്നു. ഇവരാണ് ആദ്യം സംഭവ സ്ഥലത്ത് എത്തിയതും മാധ്യമങ്ങളോട് കാര്യങ്ങൾ വിശദീകരിച്ചതും. ഇക്കാര്യം സൂചിപ്പിച്ചാണ് സതീശന്റെ പരാമർശം. നേരത്തെ നിയമസഭയിൽ വടകര എംഎൽഎ കെ കെ രമയെ സിപിഎം നേതാവ് എംഎം മണി മഹതി എന്ന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു. സ്പീക്കറുടെ റൂളിങ്ങിനെ തുടർന്ന് എംഎം മണി പരാമർശം പിൻവലിക്കുകയും ചെയ്തു. എംഎം മണിക്കെതിരെ കോൺഗ്രസ് സംസ്ഥാനത്തുടനീളം സമരം നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP