Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആരു വിചാരിച്ചാലും എന്നെ സംഘിയാക്കാൻ കഴിയില്ല; നുണപ്രചാരണങ്ങൾ ആരുടെ ക്വട്ടേഷൻ ആയാലും അതിന് വെച്ച വെള്ളം അങ്ങ് മാറ്റി വച്ചേക്കണമെന്ന് കെ.മുരളീധരൻ

ആരു വിചാരിച്ചാലും എന്നെ സംഘിയാക്കാൻ കഴിയില്ല; നുണപ്രചാരണങ്ങൾ ആരുടെ ക്വട്ടേഷൻ ആയാലും അതിന് വെച്ച വെള്ളം അങ്ങ് മാറ്റി വച്ചേക്കണമെന്ന് കെ.മുരളീധരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിന് പിന്നാലെയുണ്ടായ വിവാദത്തിന്റെ മറവിൽ തനിക്കെതിരെ വ്യാജ പ്രചരണം നടക്കുന്നുവെന്ന് കെ. മുരളീധരൻ എംപി. വിഷയത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രതികരണത്തെ തന്റെ പേരിൽ കെട്ടിവയ്ക്കാനാണ് സംഘപരിവാർ അനുകൂല മാധ്യമങ്ങൾ ശ്രമിക്കുന്നതെന്ന് കെ. മുരളീധരൻ പറഞ്ഞു.

ആരു വിചാരിച്ചാലും തന്നെ സംഘിയാക്കാൻ സാധിക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി. കെ.കരുണാകരന്റെ കുടുംബമെന്നും മതേതരവാദികൾക്കൊപ്പം മാത്രമേ നിലകൊണ്ടിട്ടുള്ളൂ. ഏത് കേന്ദ്ര ഏജൻസിയുടെ അന്വേഷണം വന്നാലും ഭയപ്പെടാതെ സംഘപരിവാറിനെതിരെ അതിശക്തമായ നിലപാട് നാളിതുവരെയും സ്വീകരിച്ചിട്ടുണ്ട്. അത് തന്റെ ഉറച്ച നിലപാടാണെന്നും അതിന് സംഘപരിവാർ അനുകൂല മാധ്യമങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

കെ മുരളീധരന്റെ വാക്കുകൾ: 'ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ ശ്രീ.കെ.എം.ബഷീർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ആദ്യം പ്രതികരിച്ചത് ഞാനായിരുന്നു. അന്ന് ശ്രീറാം വെങ്കിട്ടരാമനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും അയാളെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.''

'ഇപ്പോൾ ആലപ്പുഴ കളക്ടറായി സർക്കാർ ശ്രീരാം വെങ്കിട്ടരാമനെ നിയമിച്ച നടപടിയെ കേരളത്തിൽ ജാതി, മത വ്യത്യാസമില്ലാതെ മുഴുവൻ ജനാധിപത്യ മതേതര വിശ്വാസികളും എതിർത്തിരുന്നു. അതേ നിലപാട് അതിശക്തമായി ഞാനും പറഞ്ഞിരുന്നു. ബിജെപിയുടെ കേന്ദ്രമന്ത്രി വി.മുരളീധരനിൽ നിന്നും മാത്രമാണ് ഒറ്റപ്പെട്ട ശബ്ദം ഉണ്ടായത്. എന്നാൽ വി.മുരളീധരൻ പറഞ്ഞതിനെ കെ.മുരളീധരന്റെ തലയിൽ കെട്ടിവയ്ക്കാൻ ബിജെപിക്ക് കുഴലൂത്ത് നടത്തുന്ന ഒരു ഓൺലൈൻ മാധ്യമം ശ്രമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു.''

'കെ.കരുണാകരന്റെ കുടുംബം എന്നും മതേതരവാദികൾക്കൊപ്പം മാത്രമേ നിലകൊണ്ടിട്ടുള്ളൂ. മരണം വരെയും അത് തുടരും. നാളെ ഏത് കേന്ദ്ര ഏജൻസിയുടെ അന്വേഷണം വന്നാലും ഭയപ്പെടാതെ സംഘപരിവാറിനെതിരെ അതിശക്തമായ നിലപാട് നാളിതുവരെയും സ്വീകരിച്ചിട്ടുണ്ട്. അന്നും ഇന്നും എന്നും അതെന്റെ ഉറച്ച നിലപാടാണ്. അതിന് സംഘപരിവാർ അനുകൂല മാധ്യമങ്ങളുടെ സർട്ടിഫിക്കറ്റ് എനിക്ക് ആവശ്യമില്ല.കെ.മുരളീധരനെ ആരു വിചാരിച്ചാലും സംഘിയാക്കാൻ ആകില്ല. നുണപ്രചാരണങ്ങൾ ആരുടെ ക്വട്ടേഷൻ ആയാലും അതിന് വെച്ച വെള്ളം അങ്ങ് മാറ്റി വച്ചേക്കണം.''

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP