Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓർഡിനൻസ് രാജിനെതിരായ ഗവർണറുടെ നിലപാടിന് അഭിനന്ദനം; ലോകായുക്ത ഭേദഗതി ബിൽ നിയമസഭയിൽ കൊണ്ടുവരാൻ ധൈര്യമില്ലേ എന്ന് വി.മുരളീധരൻ

ഓർഡിനൻസ് രാജിനെതിരായ ഗവർണറുടെ നിലപാടിന് അഭിനന്ദനം; ലോകായുക്ത ഭേദഗതി ബിൽ നിയമസഭയിൽ കൊണ്ടുവരാൻ ധൈര്യമില്ലേ എന്ന് വി.മുരളീധരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓർഡിനൻസ് ഭരണം അഭികാമ്യമല്ലെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് സ്വാഗതം ചെയ്ത് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ലോകായുക്ത ഭേദഗതി അടക്കമുള്ള ഓർഡിനൻസുകളിൽ മുഖ്യമന്ത്രി തിടുക്കം കാണിക്കുന്നത് സ്വന്തം അധികാരം നഷ്ടപ്പെടാതിരിക്കാനാണെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. ലോകായുക്തയുടെ മുന്നിലിരിക്കുന്ന സ്വന്തം കേസിൽ തിരിച്ചടി ഉണ്ടാകാതിരിക്കാനാണ് ഓർഡിനൻസ് ഇറക്കി നിയമസഭയുടെ അധികാരം കവരുന്നത്. അഴിമതി മാത്രമല്ല ദുരിതാശ്വാസനിധി കൈകാര്യം ചെയ്യുന്നതിൽ സ്വജനപക്ഷപാതമുണ്ടായെന്ന വിഷയവും ലോകായുക്തയുടെ മുന്നിലുണ്ട്. ഘടകക്ഷികളെപ്പോലും മുഖവിലക്ക് എടുക്കാതെ വെപ്രാളം കാട്ടുന്നത് ഇതുകൊണ്ടെന്നും വി.മുരളീധരൻ പറഞ്ഞു.

ഭരണഘടനയുടെ കാവലാൾ എന്ന നിലയിൽ ഗവർണർ കൈക്കൊണ്ട തീരുമാനം അഭിനന്ദനാർഹമാണ്. അഴിമതിയിൽ വിട്ടുവീഴ്ച വേണ്ടെന്ന നരേന്ദ്ര മോദി സർക്കാർ നയത്തെ ഉയർത്തിപ്പിടിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാൻ. ധൈര്യമുണ്ടെങ്കിൽ ഭേദഗതി നിയമസഭ വഴി പാസാക്കിയെടുക്കട്ടെയെന്നും മുരളീധരൻ പറഞ്ഞു. വിവാദത്തിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് വ്യക്തമാക്കണം. ഡൽഹിയിൽ സഭയുടെ അവകാശവും ജനാധിപത്യ ധ്വംസനവും പ്രസംഗിക്കുന്നവർ ഇത് കാണുന്നില്ലേയെന്നും മന്ത്രി ചോദിച്ചു.

കോഴിക്കോട് മേയർ ബാലഗോകുലത്തിന്റെ പരിപാടിയിൽ പങ്കെടുത്തതിനാണോ ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തിയതിനാണോ പ്രശ്‌നമുണ്ടായതെന്ന് മനസ്സിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റ് മതവിശ്വാസങ്ങളെ പിന്തുടരാം എന്നാൽ ഹിന്ദുമതവുമായി ബന്ധപ്പെട്ട ചടങ്ങിലെത്തരുതെന്ന വാദം ഉയർത്തുന്നവർ എന്താണ് സമൂഹത്തോട് പറയുന്നതെന്നും മന്ത്രി ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP