Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആശങ്ക വേണ്ട; മുന്നറിയിപ്പ് ഇല്ലാതെ മുല്ലപ്പെരിയാർ തുറക്കില്ല; മുഖ്യമന്ത്രിക്ക് സ്റ്റാലിന്റെ ഉറപ്പ്

ആശങ്ക വേണ്ട; മുന്നറിയിപ്പ് ഇല്ലാതെ മുല്ലപ്പെരിയാർ തുറക്കില്ല; മുഖ്യമന്ത്രിക്ക് സ്റ്റാലിന്റെ ഉറപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്ന് ജലം ഒഴുക്കില്ലെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പിണറായി വിജയന്. ഉറപ്പ് നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. മുല്ലപ്പെരിയാറിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച കത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി നൽകിയ മറുപടിയിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിൽ മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ യാതൊരു ആശങ്കയും വേണ്ട. അണക്കെട്ടും അണക്കെട്ടിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും അറിയിച്ചു.

അണക്കെട്ടിന്റെ താഴ്ഭാഗത്തുള്ളതിനേക്കാൾ മഴ കുറവാണ് വൃഷ്ടി പ്രദേശത്ത് ലഭിക്കുന്നത്. അധിക ജലം വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോയി റൂൾ കർവ് പാലിക്കുന്നുണ്ട് എന്നും എം കെ സ്റ്റാലിൻ കത്തിൽ പറഞ്ഞു.

മന്ത്രി റോഷി അഗസ്റ്റിൻ സ്ഥലത്തു ക്യാമ്പ് ചെയ്തു സ്ഥിതിഗതികൾ നിയന്ത്രിക്കുന്നുണ്ട്. ഇടുക്കി അണക്കെട്ടിൽ നിന്ന് ജലം ഒറ്റയടിക്ക് തുറന്നു വിടാതെ ഘട്ടം ഘട്ടം ആയി നിയന്ത്രിത അളവിൽ പുറത്തു വിടുന്നതിനാൽ ഇക്കുറി കാര്യമായ ബുദ്ധിമുട്ട് ജനങ്ങൾക്ക് ഉണ്ടായില്ലെന്നും മന്ത്രി റോഷി അഗസ്റ്റിൻ ചൂണ്ടിക്കാട്ടി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP