Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്ത് നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; നാളെ മുതൽ മഴ ദുർബലമാകുമെന്നും നിഗമനം

സംസ്ഥാനത്ത് നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; നാളെ മുതൽ മഴ ദുർബലമാകുമെന്നും നിഗമനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച ആറ് ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ ജാഗ്രത. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വ്യാഴം ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കും മഞ്ഞ ജാഗ്രത. ബുധന്മുതൽ മഴ ദുർബലമായേക്കുമെന്നാണ് നിഗമനം. കേരള,- ലക്ഷദ്വീപ് തീരങ്ങളിൽനിന്ന് ബുധനാഴ്ച മീൻപിടിത്തത്തിന് പോകരുതെന്ന് അറിയിച്ചു.

സംസ്ഥാനത്ത് 213 ക്യാമ്പിലായി 9275 പേരുണ്ട്. ജൂലൈ 31 മുതൽ ഓഗസ്റ്റ് ഒമ്പതുവരെ 412 വീട് ഭാഗികമായും 58 എണ്ണം പൂർണമായും തകർന്നു. മുല്ലപ്പെരിയാർ ഉൾപ്പെടെ 37 അണക്കെട്ട് തുറന്ന നിലയിലാണ്. ഇതിൽ കെഎസ്ഇബിയുടെ 14, ജലസേചന വകുപ്പിന്റെ 19, അന്തർസംസ്ഥാന വിഭാഗത്തിലെ നാലെണ്ണവുമുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP