Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എ കെ ജി സെന്റർ ആക്രമണത്തിന് പിന്നിൽ സമർത്ഥരായ കുറ്റവാളികൾ; കഴിയുന്നതും വേഗത്തിൽ പ്രതികളെ പിടികൂടുമെന്നും ഇ പി ജയരാജൻ

എ കെ ജി സെന്റർ ആക്രമണത്തിന് പിന്നിൽ സമർത്ഥരായ കുറ്റവാളികൾ; കഴിയുന്നതും വേഗത്തിൽ പ്രതികളെ പിടികൂടുമെന്നും ഇ പി ജയരാജൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എ കെ ജി സെന്റർ ആക്രമണത്തിന് പിന്നിൽ സമർത്ഥരായ കുറ്റവാളികളെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. അക്രമികൾ സമർത്ഥരായതുകൊണ്ടാണ് പിടികൂടാൻ സമയമെടുക്കുന്നത്. കഴിയുന്നതും വേഗത്തിൽ പ്രതികളെ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, എ കെ ജി സെന്റർ ആക്രമണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ജൂൺ 30ന് രാത്രിയാണ് സ്‌കൂട്ടറിൽ എത്തിയ അജ്ഞാതൻ എ കെ ജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത്.അന്വേഷണ സംഘം സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ചിരുന്നെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഉഗ്ര സ്ഫോടന ശേഷിയില്ലാത്ത പടക്കം പോലുള്ള വസ്തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP