Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശക്തമായ കാറ്റിൽ ആടിയുലഞ്ഞ വള്ളത്തിന്റെ എഞ്ചിൻ തകരാറിലായി നിയന്ത്രണം തെറ്റി മറിഞ്ഞു; വർക്കല താഴെ വെട്ടൂരിൽ വള്ളം മറിഞ്ഞ് മൂന്ന് പേർക്ക് ഗുരുതര പരിക്ക്

ശക്തമായ കാറ്റിൽ ആടിയുലഞ്ഞ വള്ളത്തിന്റെ എഞ്ചിൻ തകരാറിലായി നിയന്ത്രണം തെറ്റി മറിഞ്ഞു; വർക്കല താഴെ വെട്ടൂരിൽ വള്ളം മറിഞ്ഞ് മൂന്ന് പേർക്ക് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വർക്കല താഴെ വെട്ടൂരിൽ വള്ളം മറിഞ്ഞു. മത്സ്യബന്ധനത്തിന് പോയ വള്ളമാണ് മറിഞ്ഞത്. മറ്റു വള്ളക്കാരാണ് വെള്ളത്തിൽ മുങ്ങിപ്പോയവരെ രക്ഷപ്പെടുത്തിയത്. മൂന്നുപേരുടെ നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.

മാഹിൻ (60),ഷാഹിദ് (35) ഇസ്മായിൽ (45) എന്നിവരെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ ആറു മണിയോടെ ആയിരുന്നു അപകടം. ശക്തമായ കാറ്റിൽ ആടിയുലഞ്ഞ വള്ളത്തിന്റെ എഞ്ചിൻ തകരാറിലാവുകയും നിയന്ത്രണം തെറ്റി മറിയുകയുമായിരുന്നു. വള്ളം മൂന്നുപേരുടെയും തലയ്ക്കിടിച്ചു. ഇതാണ് നില ഗുരുതരമാകാൻ കാരണമായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP