Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തീവണ്ടിതട്ടി മരിച്ചയാളിന്റെ തല തെരുവുനായ കടിച്ചെടുത്തു വീട്ടുമുറ്റത്തിട്ടു; പൊലീസ് പരിശോധനയിൽ ഉടൽഭാഗം റെയിൽവേപ്പാളത്തിൽ കണ്ടെത്തിയതോടെ ആശങ്കയൊഴിഞ്ഞു

തീവണ്ടിതട്ടി മരിച്ചയാളിന്റെ തല തെരുവുനായ കടിച്ചെടുത്തു വീട്ടുമുറ്റത്തിട്ടു; പൊലീസ് പരിശോധനയിൽ ഉടൽഭാഗം റെയിൽവേപ്പാളത്തിൽ കണ്ടെത്തിയതോടെ ആശങ്കയൊഴിഞ്ഞു

സ്വന്തം ലേഖകൻ

ഹരിപ്പാട്: തീവണ്ടിതട്ടിമരിച്ച ആളിന്റെ തല തെരുവുനായ കടിച്ചെടുത്തു സമീപത്തെ വീട്ടുമുറ്റത്തുകൊണ്ടിട്ടു. രാവിലെ ഇതുകണ്ട് പേടിച്ച വീട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. ഉടൻ തന്നെ പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി. മൃതദേഹത്തിന്റെ ഉടൽഭാഗം റെയിൽവേപ്പാളത്തിൽ കണ്ടെത്തിയതോടെ ആശങ്കയൊഴിഞ്ഞു. റെയിൽവേപ്പാളത്തിനോടു ചേർന്നുള്ള വീട്ടുമുറ്റത്താണു മൃതദേഹത്തിന്റെ തല കാണപ്പെട്ടത്.

തുടർന്ന് പൊലീസ് പരിശോധന റെയിൽ പാളത്തിലേക്ക് നീണ്ടു. ഇതോടെയാണ് ഉടൽ കണ്ടെടുത്തത്. ആദ്യഘട്ടത്തിൽ പൊലീസും നാട്ടുകാരും ആശയക്കുഴപ്പത്തിലായിരുന്നു. എന്നാൽ, വീട്ടിലെ സി.സി.ടി.വി. പരിശോധിച്ചതോടെയാണു ദുരൂഹതയൊഴിഞ്ഞത്. തെരുവുനായ തല കടിച്ചെടുത്തുകൊണ്ടുവന്ന് മുറ്റത്തുവെക്കുന്നതും പിന്നാലെ മറ്റൊരുനായ ഇവിടേക്ക് ഓടിവരുന്നതും ദൃശ്യങ്ങളിൽ കാണാം.

വിമുക്ത ഭടൻ ചേപ്പാട് ആയിക്കാട് മണ്ടത്തേരിൽ തെക്കതിൽ ചന്ദ്രബാബു (62) ആണ് തീവണ്ടിതട്ടി മരിച്ചത്. ഞായറാഴ്ച രാത്രി വൈകി കാഞ്ഞൂർ ഇലവക്കുളങ്ങരയ്ക്കുകിഴക്കുള്ള ലെവൽക്രോസിലാണു സംഭവം. ചന്ദ്രബാബു ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം തുടങ്ങിയതായി കരീലക്കുളങ്ങര പൊലീസ് പറഞ്ഞു.

സ്വകാര്യ സ്ഥാപനത്തിൽ സുരക്ഷാവിഭാഗം ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു ചന്ദ്രബാബു. പരേതനായ ചെല്ലപ്പന്റെ മകനാണ്. ഭാര്യ: നടാഷ. മക്കൾ: ബിൻഷ ബാബു, അനുരൂപ് ചന്ദ്രൻ. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10-ന് വീട്ടുവളപ്പിൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP