Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജെഇഇ മെയിൻ പരീക്ഷ; തിരുവനന്തപുരം സ്വദേശി തോമസ് ബിജുവിന് 100 പെർസന്റൈൽ

ജെഇഇ മെയിൻ പരീക്ഷ; തിരുവനന്തപുരം സ്വദേശി തോമസ് ബിജുവിന് 100 പെർസന്റൈൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ദേശീയ എൻജിനീയറിങ് പ്രവേശനപരീക്ഷയായ ജെഇഇ മെയിനിൽ തിരുവനന്തപുരം സ്വദേശി തോമസ് ബിജു ചീരംവേലിലിനു 100 പെർസന്റൈൽ സ്‌കോർ ലഭിച്ചു. രാജ്യത്താകെ 24 പേരാണു 100 പെർസന്റൈൽ നേടിയത്. എൻഐടികളിലേക്കും ഐഐഐടികളിലേക്കും മറ്റുമുള്ള പ്രവേശനം ജെഇഇ മെയിൻ വഴിയാണ്.

ജെഇഇ മെയിൻ ആദ്യ സെഷനിൽ 14 വിദ്യാർത്ഥികൾ മുഴുവൻ സ്‌കോർ നേടിയിരുന്നു. രണ്ടാം സെഷന്റെ സ്‌കോറും ചേർത്തുള്ള അന്തിമ പട്ടികയാണ് നാഷനൽ ടെസ്റ്റിങ് ഏജൻസി ഇന്നലെ പ്രസിദ്ധീകരിച്ചത്. ആദ്യ സെഷനിൽ 99.993 സ്‌കോർ നേടി കേരളത്തിൽ ഒന്നാമതെത്തിയ തോമസ് ബിജു രണ്ടാം സെഷനിൽ വീണ്ടും പരിശ്രമിച്ച് മുഴുവൻ സ്‌കോറും കരസ്ഥമാക്കി. ദേശീയ തലത്തിൽ 17ാം റാങ്ക് ആണ്. 99.98 പെർസന്റൈൽ സ്‌കോറുമായി ആൻ മേരിയാണ് കേരളത്തിൽ പെൺകുട്ടികളിൽ ഒന്നാമത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP