Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുറ്റക്കാരനെന്ന് വിധിച്ചതോടെ കോടതിയിൽ നിന്നും മുങ്ങി; ഒരു വർഷം തടവിന് ശിക്ഷിച്ചതിന് പിന്നാലെ കോടതിയിലെത്തി ജാമ്യം നേടി യുപി മന്ത്രി രാകേഷ് സച്ചൻ

കുറ്റക്കാരനെന്ന് വിധിച്ചതോടെ കോടതിയിൽ നിന്നും മുങ്ങി; ഒരു വർഷം തടവിന് ശിക്ഷിച്ചതിന് പിന്നാലെ കോടതിയിലെത്തി ജാമ്യം നേടി യുപി മന്ത്രി രാകേഷ് സച്ചൻ

സ്വന്തം ലേഖകൻ

കാൻപുർ: ആയുധനിയമം പ്രകാരമുള്ള കേസിൽ കുറ്റക്കാരനെന്ന് വിധിച്ചതോടെ കോടതിയിൽ നിന്നും മുങ്ങിയ യുപി മന്ത്രി രാകേഷ് സച്ചൻ പിന്നാലെ കോടതിയിലെത്തി ജാമ്യം നേടി.

കേസിൽ ഒരു വർഷത്തെ തടവിന് ശിക്ഷിച്ചതോടെയാണ് മന്ത്രി ശനിയാഴ്ച കോടതിയിൽ നിന്ന് കടന്നുകളഞ്ഞത്. ഇന്നലെ അഡീഷനൽ ചീഫ് മെട്രോപ്പൊലിറ്റൻ മജിസ്‌ട്രേട്ട് മുൻപാകെ കീഴടങ്ങി ജാമ്യവും നേടി.

മൂന്നു ദശകം പഴക്കമുള്ള കേസിൽ മന്ത്രി കുറ്റക്കാരനെന്ന് ശനിയാഴ്ച വിധിച്ചിരുന്നു. ഈ ഉത്തരവുമായാണു മന്ത്രി മുങ്ങിയത്. ഇന്നലെ ഒരു സംഘം അഭിഭാഷകരുമൊത്താണു കോടതിയിലെത്തി കീഴടങ്ങി ജാമ്യം നേടിയത്. യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ ചെറുകിട വ്യവസായം, ഖാദി, ടെക്‌സ്‌റ്റൈൽ വകുപ്പുകളുടെ മന്ത്രിയാണു രാകേഷ് സച്ചൻ.

മന്ത്രി കോടതിയിൽനിന്ന് അപ്രത്യക്ഷനായ സംഭവത്തിൽ പ്രാഥമികാന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയാൽ ശിക്ഷ വിധിക്കും വരെ പ്രതിയെ റിമാൻഡ് ചെയ്യുന്നതാണു ചട്ടം. കോടതിയിൽനിന്നു മുങ്ങിയെന്ന ആരോപണം നിഷേധിച്ച മന്ത്രി കേസ് ശനിയാഴ്ച ലിസ്റ്റ് ചെയ്തിരുന്നില്ലെന്നും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP