Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202224Saturday

75 ലക്ഷം രൂപ ചെലവഴിച്ച് 13 കുടുംബങ്ങൾക്ക് വീടുവെച്ച് നൽകി ബിജോയി ചാക്കോയും ബിജു ചാക്കോയും; പിതാവിന്റെ സ്മരണയ്ക്കായി പാവങ്ങൾക്ക് മേൽ നന്മ ചൊരിഞ്ഞ് രണ്ട് സഹോദരങ്ങൾ

75 ലക്ഷം രൂപ ചെലവഴിച്ച് 13 കുടുംബങ്ങൾക്ക് വീടുവെച്ച് നൽകി ബിജോയി ചാക്കോയും ബിജു ചാക്കോയും; പിതാവിന്റെ സ്മരണയ്ക്കായി പാവങ്ങൾക്ക് മേൽ നന്മ ചൊരിഞ്ഞ് രണ്ട് സഹോദരങ്ങൾ

സ്വന്തം ലേഖകൻ

കുറുപ്പന്തറ: 75 ലക്ഷം രൂപ ചെലവഴിച്ച് 13 കുടുംബങ്ങൾക്ക് വീടുവെച്ച് നൽകി വിദേശ മലയാളികളായ സഹോദരങ്ങൾ. പിതാവിന്റെ സ്മരണയ്ക്കായാണ് ഇരുവരും വീടില്ലാത്ത പാവങ്ങളെ തേടിപ്പിടിച്ച് വീടുവെച്ച് നൽകിയത്. ഇതിൽ അഞ്ച് വീടുകളുടെ താക്കോൽ കൈമാറി. എട്ടു വീടുകളുടെ നിർമ്മാണം പൂർ്ത്തിയായി കഴിഞ്ഞു. ഇവയും ഉടൻ കൈമാറും. മാഞ്ഞൂർ മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റ് എം.കെ. ചാക്കോ മൂശാരിപറമ്പിലിന്റെ സ്മരണയ്ക്കായി മക്കളും വിദേശ മലയാളികളുമായ ബിജോയി ചാക്കോ, ബിജു ചാക്കോ എന്നിവർ ചേർന്നു മാഞ്ഞൂർ ഗ്രാമപ്പഞ്ചായത്തിലാണ് 13 വീടുകൾ നിർമ്മിച്ചത്.

ലൈഫ് പദ്ധതിയിൽ പോലും വീട് ലഭിക്കാത്തവർക്കും സാമ്പത്തികമായി തീരെ പിന്നാക്കം നിൽക്കുന്നവരും രോഗികളുമായ കുടുംബങ്ങൾക്കും ആയാണ് വീടുകൾ നിർമ്മിച്ചു കൈമാറുന്നത്. ആദ്യ ഘട്ടത്തിൽ അഞ്ച് കുടുംബങ്ങൾക്ക് വീട് കൈമാറിയതിനു പിന്നാലെ 8 കുടുംബങ്ങൾക്കു കൂടി വീട് നിർമ്മാണം പൂർത്തിയാക്കി. 552 ചതുരശ്ര അടി വിസ്തീർണം വരുന്ന 13 വീടുകൾ 75 ലക്ഷം രൂപയോളം ചെലവഴിച്ചാണ് നിർമ്മിച്ചത്. കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വമാണ് വീടുകൾക്ക് അർഹരായവരെ കണ്ടെത്തിയത്.

ആദ്യ ഘട്ടത്തിൽ പൂർത്തിയാക്കിയ 5 വീടുകളുടെ താക്കോൽ ദാനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചു. എട്ട് വീടുകളുടെ താക്കോൽ ദാനം ഇന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എംഎൽഎ നിർവഹിക്കുമെന്ന് ബിജോയി ചാക്കോ, ബിജു ചാക്കോ എന്നിവർ പറഞ്ഞു. 3.30 ന് കുറുപ്പന്തറ മണ്ണാറപ്പാറ പള്ളിയുടെ പാരിഷ് ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അധ്യക്ഷത വഹിക്കും. മോൻസ് ജോസഫ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും. വികാരി ഫാ. അബ്രാഹം കുപ്പപ്പുഴയ്ക്കൽ , കെപിസിസി ജനറൽ സെക്രട്ടറിമാരായ ജോസി സെബാസ്റ്റ്യൻ, പി.എ. സലിം, നേതാക്കളായ കുര്യൻ ജോയി, ജോഷി ഫിലിപ്, ലൂക്കോസ് മാക്കിയിൽ, സുനു ജോർജ് തുടങ്ങിയവർ പങ്കെടുക്കും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP