Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോഴിക്കോട് മേയർക്കെതിരെയുള്ള നീക്കം സിപിഎമ്മിന്റെ ഇരട്ടത്താപ്പ്; മദനിയോടൊപ്പം വേദി പങ്കിടുന്നതും എസ്.ഡി.പി.ഐ നേതാവിന്റെ ഇഫ്താർ വിരുന്നിൽ പങ്കെടുക്കുന്നതും മുഖ്യമന്ത്രിക്ക് തെറ്റല്ല; താലിബാനിസം നടപ്പിലാക്കുകയാണ് സിപിഎമ്മെന്ന് കെ.സുരേന്ദ്രൻ

കോഴിക്കോട് മേയർക്കെതിരെയുള്ള നീക്കം സിപിഎമ്മിന്റെ ഇരട്ടത്താപ്പ്; മദനിയോടൊപ്പം വേദി പങ്കിടുന്നതും എസ്.ഡി.പി.ഐ നേതാവിന്റെ ഇഫ്താർ വിരുന്നിൽ പങ്കെടുക്കുന്നതും മുഖ്യമന്ത്രിക്ക് തെറ്റല്ല; താലിബാനിസം നടപ്പിലാക്കുകയാണ് സിപിഎമ്മെന്ന് കെ.സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശ്രീകൃഷ്ണജയന്തിയുമായി ബന്ധപ്പെട്ട് നടത്തിയ സാംസ്‌കാരിക പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ കോഴിക്കോട് മേയർക്കെതിരെ പ്രതികാര നടപടിയെടുക്കുന്നതിലൂടെ സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാകുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു. ശ്രീകൃഷ്ണനെക്കുറിച്ച് നല്ല രണ്ട് വാക്ക് പറഞ്ഞതിന്റെ പേരിൽ മേയർക്കെതിരെ നടപടിയെടുക്കുന്നതിലൂടെ സിപിഎം കേരളത്തിൽ താലിബാനിസം നടപ്പിലാക്കുകയാണ്.

മദനിയൊടൊപ്പം മുഖ്യമന്ത്രിക്ക് വേദി പങ്കിടാം. എസ്.ഡി.പി.ഐ നേതാവിന്റെ ഇഫ്താർ വിരുന്നിൽ മുഖ്യമന്ത്രിക്ക് വേദി പങ്കിടാം.അമ്പലപ്പുഴ എംഎ‍ൽഎയ്ക്ക് പി.ഡി.പി കൺവെൻഷൻ ഉദ്ഘാടനം ചെയ്യാം. മുഖ്യമന്ത്രിക്ക് നസിറുദ്ദീൻ ഇളമരം തികഞ്ഞ മതേതര വാദിയാണ്. സിപിഎമ്മിന്റെ വർഗീയ പ്രീണന രാഷ്ട്രീയത്തിന്റെയും ഇരട്ട നീതിയുടെയും ഉദാഹരണണമാണ് കോഴിക്കോട് മേയർക്കെതിരായ നടപടിയെന്നും കുറ്റപ്പെടുത്തി.

വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടുന്നത് നവോത്ഥാനമാണെന്ന് പറഞ്ഞ സിപിഎം മുസ്ലിം തിവ്രവാദ സംഘടനകൾ കണ്ണുരുട്ടിയപ്പോൾ തീരുമാനത്തിൽ നിന്ന് പിന്മാറി. ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറാക്കിയപ്പോൾ തീരുമാനത്തിൽ നിന്ന് ഒരു കാരണവശാലും പിന്മാറില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി മുസ്ലിം സംഘടനകൾ സമരം തുടങ്ങിയപ്പോൾ കളക്ടറെ മാറ്റി. സിപിഎമ്മിന്റെയും സംസഥാന സർക്കാരിന്റെയും തീരുമാനങ്ങളെല്ലാം എടുക്കുന്നത് മുസ്ലിം മത മൗലികവാദ സംഘടനകളുടെ താല്പര്യങ്ങൾക്കനുസരിച്ചാണ്. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കാലപുരിക്കയക്കുമെന്ന് പറയുന്ന പി.എഫ്ഐ നേതാക്കളോട് വേദി പങ്കിടുന്നതിന് മുഖ്യമന്ത്രിക്ക് യാതൊരു മടിയുമില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഒരു കൂട്ടരെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുമ്പോൾ മറുകൂട്ടർ നിരുപദ്രവകരമായ പരിപാടികളിൽ പങ്കെടുത്താൽ പോലും അതിനെ വർഗീയമായി ചിത്രീകരിച്ച് നടപടിയെടുക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

നിരോധിത സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച വിദേശ പൗരനെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് രക്ഷിച്ചെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. കള്ളക്കടത്തുകാരും ഭീകരരുമാണ് ഇത്തരം ഫോൺ ഉപയോഗിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP