Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോഴിക്കോട് കനത്തമഴയിൽ മണ്ണിടിഞ്ഞു താഴ്ന്നു; വീട് അപകടാവസ്ഥയിൽ

കോഴിക്കോട് കനത്തമഴയിൽ മണ്ണിടിഞ്ഞു താഴ്ന്നു; വീട് അപകടാവസ്ഥയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കനത്തമഴയിൽ മണ്ണിടിഞ്ഞു താഴ്ന്ന് വീട് അപകടാവസ്ഥയിൽ. വീടിന് പുറകുവശത്തെ മണ്ണ് ഇടിഞ്ഞുതാഴ്ന്നാണ് പൊക്കുന്ന് ഗുരുവായൂരപ്പൻ കോളേജിന് സമീപം താമസിക്കുന്ന തേവർകണ്ടി മീത്തൽ അജിതകുമാരിയുടെ വീട് അപകടാവസ്ഥയിലായത്. മഴ തുടരുകയാണെങ്കിൽ മണ്ണിടിച്ചിലിൽ വീട് പൂർണമായും നിലംപതിക്കുമെന്ന ഭീതിയിലാണ് വീട്ടുകാർ. കൽക്കെട്ട് നിർമ്മിക്കാനുള്ള സാമ്പത്തിക സ്ഥിതി കുടുംബത്തിനില്ല.

ഞായറാഴ്ച രാവിലെയാണ് സംഭവം. അടുക്കളയുടെയും ശുചിമുറിയുടെയും അടിഭാഗത്തെ മണ്ണ് ഭാഗികമായി ഇടിഞ്ഞുതാഴ്ന്ന നിലയിലാണ്. അപകടം നടക്കുമ്പോൾ മൂന്നുപേർ വീട്ടിനുള്ളിലുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല.

സംഭവം സംബന്ധിച്ച് ഒളവണ്ണ പഞ്ചായത്ത് അധികൃതർക്ക് അജിതകുമാരി പരാതി നൽകിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റാമെന്നാണ് പഞ്ചായത്ത് അധികൃതർ അറിയിച്ചിട്ടുള്ളത്. മണ്ണിടിഞ്ഞതിനെ തുടർന്ന് ഇവരുടെ വീടിനോട് ചേർന്ന് കോൺക്രീറ്റ് ചെയ്ത പഞ്ചായത്ത് റോഡും അപകടാവസ്ഥയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP