Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അട്ടപ്പാടിയിൽ വീട് തകർന്നു വീണ് വൃദ്ധൻ മരിച്ചു

അട്ടപ്പാടിയിൽ വീട് തകർന്നു വീണ് വൃദ്ധൻ മരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: അട്ടപ്പാടിയിൽ വീട് തകർന്നു വീണ് വൃദ്ധൻ മരിച്ചു. അട്ടപ്പാടി ചിറ്റൂരിന് സമീപം കൊല്ലങ്കാടാണ് സംഭവം. കൊല്ലങ്കാട് സ്വദേശി പെരുമാൾ ലച്ചി( 80 ) ആണ് മരിച്ചത്.

വീട് തകർന്ന് നിലം പതിക്കുമ്പോൾ വീട്ടിനുള്ളിലായിരുന്നു പെരുമാൾ ലച്ചി. സംഭവം കണ്ട് നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. വീടിന്റെ അവശിഷ്ടങ്ങൾ മാറ്റി ഇയാളെ കണ്ടെത്തിയപ്പോഴേക്കും മരിച്ചിരുന്നു. പിന്നീട് മൃതദേഹവുമായി നാട്ടുകാർക്ക് ആശുപത്രിയിലേയ്ക്ക് നടക്കേണ്ടി വന്നു. കൊല്ലങ്കാട് നിന്നും മാറണട്ടിവരെ രണ്ട് കിലോമീറ്ററോളമാണ് മൃതദേഹവും ചുമന്ന് നാട്ടുകാർ നടന്നത്.

പ്രദേശത്തേക്ക് വാഹനങ്ങൾ ചെല്ലുംവിധം വഴി ഇല്ലാത്തതിനെ തുടർന്നാണ് മൃതദേഹം തോളിലേറ്റി പ്രദേശവാസികൾക്ക് നടക്കേണ്ടി വന്നത്. മാറണട്ടിയിൽ എത്തി അവിടെ നിന്നും ആംബുലൻസിൽ കയറ്റി മൃതദേഹം അഗളി ആശുപത്രിയിൽ എത്തിച്ചു. കനത്ത മഴ പെയ്തിട്ടും വൃദ്ധനെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റാതിരുന്നത് അധികൃതരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്നും വിമർശനം ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP