Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂന്നാറിൽ പലയിടങ്ങളിലും കനത്ത മഴ; ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം

മൂന്നാറിൽ പലയിടങ്ങളിലും കനത്ത മഴ; ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: മൂന്നാറിൽ പലയിടങ്ങളിലും കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം. ഇന്നലെ രാത്രി ഉരുൾപൊട്ടിയ കുണ്ടല പുതുക്കുടി ഡിവിഷനിൽ നിന്നും മുൻകരുതലെന്ന നിലയിൽ കൂടുതൽ ആളുകളെ രണ്ട് ദുരിതാശ്വാസ ക്യാമ്പിലേക്കായി മാറ്റി.

പുതുക്കുടി ഡിവിഷനിലെ മുഴുവനാളുകളോടും ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും പലരും നിരസിച്ചത് വലിയ വെല്ലുവിളായിയിരുന്നു. തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം ഓരോ ലയങ്ങളിലുമെത്തി ആളുകളെ ഗൗരവം ബോധ്യപ്പെടുത്തി. പലർക്കും ദുരന്തത്തിന്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല.

ഇന്നലെ രാത്രി പന്ത്രണ്ടുമണിക്കാണ് ഉരുൾപൊട്ടലുണ്ടായത്. രണ്ടുകടകളും ഒരു അമ്പലവും മണ്ണിനടിയിൽ ആയതൊഴിച്ചാൽ കാര്യമായ നാശനഷ്ടങ്ങളൊന്നുമില്ല. കുത്തിയൊലിച്ചെത്തിയ മണ്ണും കല്ലും നുറിലധികം പേർ താമസിക്കുന്ന ലയങ്ങളുടെ അടുത്തുവരെയെത്തി. ഉരുൾപൊട്ടലിൽ നശിച്ച റോഡ് രണ്ടു ദിവസത്തിനുള്ളിൽ ഗതാഗത യോഗ്യമാക്കാനാണ് പൊതുമാരാമത്ത് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. ഇപ്പോഴും മൂന്നാറിന്റെ പലയിടത്തും മഴ പെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ അതീവ ജാഗ്രത വേണമെന്നാണ് ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നത്. മൂന്നാർ വട്ടവട സംസ്ഥാന പാതയിലെ പുതുക്കുടി ഗതാഗത യോഗ്യമാക്കാനുള്ള പ്രവർത്തികൾ തുടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP